ജീവ, അരുൾനിധി, മഞ്ജിമ മോഹൻ, പ്രിയ ഭവാനി ശങ്കർ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവർ പ്രധാന താരങ്ങളായി അഭിനയിച്ച 'കളത്തിൽ സന്തിപ്പോം 'എന്ന തമിഴ് ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. എൻ.രാജശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം സൂപ്പർ ഗുഡ് ഫിലിംസാണ് നിർമിച്ചിരിക്കുന്നത്. സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് യുവൻ ശങ്കർരാജ സംഗീതവും അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ആവേശമുണര്‍ത്തുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">