ETV Bharat / sitara

വണ്ണത്തിന്‍റെ പേരിൽ അവഗണിക്കപ്പെട്ട ജെന്‍ അറ്റ്കിന്‍ ഇന്ന് 'മിസ് ഗ്രേറ്റ് ബ്രിട്ടൻ'

author img

By

Published : Feb 29, 2020, 3:06 PM IST

ഈ മാസം 27 ന് നടന്ന മിസ് ഗ്രേറ്റ് ബ്രിട്ടൻ മത്സരത്തിലെ വിജയിയായ ജെന്‍ അറ്റ്കിന്‍ വർഷങ്ങൾക്ക് മുമ്പ് ബോഡിഷെയിമിങ്ങ് നേരിട്ടിരുന്നു.

മിസ് ഗ്രേറ്റ് ബ്രിട്ടൻ  ജെന്‍ അറ്റ്കിന്‍  ബ്രിട്ടൻ സുന്ദരി പട്ടം  Jen Atkin becomes Miss Great Britan  jen  fat girl won miss grate britain
ജെന്‍ അറ്റ്കിന്‍

ജെന്‍ അറ്റ്കിന്‍ ഇപ്പോൾ മിസ് ഗ്രേറ്റ് ബ്രിട്ടനാണ്. ഈ വർഷത്തെ ബ്രിട്ടന്‍റെ സുന്ദരി പട്ടം സ്വന്തമാക്കിയ താരം പക്ഷേ കടന്നുപോയത് പരിഹാസങ്ങളിലൂടെയും അവഗണനയിലൂടെയുമായിരുന്നു. ബോഡിഷെയിമിങ്ങ് എത്രത്തോളം വേദനിപ്പിക്കുന്നതാണെന്ന് ശരിക്കും അനുഭവിച്ച ആളാണ് ജെൻ. ബ്രിട്ടന്‍റെ ഏറ്റവും വലിയ സുന്ദരി ആകുന്നതിന് മുമ്പ് സ്വന്തം കാമുകനില്‍ നിന്നു വരെ അവഗണന ഏൽക്കേണ്ടിവന്നിട്ടുണ്ട് ഇവർക്ക്. "ഞങ്ങൾ പിരിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയി, പക്ഷേ ഇത് എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യമായാണ് അവസാനിച്ചിരിക്കുന്നത്," വർഷങ്ങൾക്ക് മുമ്പ് വണ്ണം കൂടിയ വ്യക്തിയെന്ന പേരിൽ തന്‍റെ വരനാകേണ്ട ആൾ ഉപേക്ഷിച്ചതായി മിസ് ഗ്രേറ്റ് ബ്രിട്ടൻ 2020 പറഞ്ഞു. അതിന് ശേഷമാണ് 107 കിലോയിൽ നിന്നും ജെൻ ഇന്നത്തെ രൂപത്തിലേക്ക് എത്തിയത്. അതിനായി അശ്രാന്ത പരിശ്രമവും നടത്തി.

യുകെയിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ മിസ്സ് ഗ്രേറ്റ് ബ്രിട്ടന്‍റെ 75-ാം വാർഷികം ഈ മാസം 27നായിരുന്നു. 400ലധികം പേരാണ് 60 സുന്ദരിമാർ പങ്കെടുത്ത മത്സരം ലൈവായി കാണാനെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.