എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന രണ്ടാമൂഴം സിനിമയെ കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ലുലു. രണ്ടാമൂഴം സിനിമയുടെ പേരില്‍ ഇപ്പോള്‍ കേസ് നടക്കുകയാണ്. ചിത്രത്തില്‍ ഭീമനായി നടന്‍ മോഹന്‍ലാലാണ് എത്തുന്നത്. താരത്തിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ എന്‍റെ ഭീമന് എന്ന് കുറിച്ചുകൊണ്ടാണ് വി.എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിന് ശേഷമാണ് ഇപ്പോള്‍ സംവിധായകന്‍ ഒമര്‍ ലുലു രണ്ടാമൂഴത്തെ കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് മോഹന്‍ലാലിന്‍റെ ഭീമനായി വി.എ ശ്രീകുമാര്‍ ഒരുക്കുന്നതെന്നാണ് ഒമര്‍ ലുലു കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
'പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്‍റെ ഭീമനായി വി.എ ശ്രീകുമാരേട്ടന്‍ ഒരുക്കുന്നത്. എല്ലാം നല്ല രീതിയില്‍ പ്രതീക്ഷക്കൊത്ത് നടന്നാല്‍ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രോക്ടായി മാറും. പിന്നെ സിനിമയെന്ന് പറഞ്ഞാല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആര്‍ക്കും പിടികിട്ടാത്ത മാജിക്. ഒരു കാണിപ്പയ്യൂരിനും പ്രവചിക്കാന്‍ പറ്റാത്ത മാജിക്. അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക. നല്ല ഒരു സിനിമയായി മാറട്ടെ...' ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.