ETV Bharat / sitara

ആടുജീവിതത്തിന്‍റെ അടുത്തഘട്ടം അള്‍ജീരിയയിലായിരിക്കുമെന്ന് ബ്ലെസി

author img

By

Published : Nov 4, 2020, 11:25 AM IST

അള്‍ജീരിയയിലെ സഹാറാ മരുഭൂമിയില്‍ അടുത്ത ഷെഡ്യൂൾ നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ നാല്‍പത് ശതമാനം ചിത്രീകരണം കൂടി ബാക്കിയുണ്ട്

director Blessy says the next schedule of aadujeevitham will be in Algeria  ആടുജീവിതത്തിന്‍റെ അടുത്തഘട്ടം അള്‍ജീരിയയിലായിരിക്കുമെന്ന് ബ്ലെസി  ആടുജീവിതം സിനിമ വാര്‍ത്തകള്‍  പൃഥ്വിരാജ് ആടുജീവിതം  next schedule of aadujeevitham will be in Algeria  director Blessy new movie news
ആടുജീവിതത്തിന്‍റെ അടുത്തഘട്ടം അള്‍ജീരിയയിലായിരിക്കുമെന്ന് ബ്ലെസി

എറണാകുളം: ബെന്യാമിന്‍റെ ഏറ്റവും പ്രസിദ്ധമായ നോവലായ ആടുജീവിതത്തെ അടിസ്ഥാനമാക്കി അതേപേരില്‍ ഒരുങ്ങുന്ന ബ്ലെസിയുടെ മലയാള ചിത്രം ആടുജീവിതത്തിന്‍റെ അടുത്തഘട്ട ചിത്രീകരണം അള്‍ജീരിയയിലായിരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. നടന്‍ പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ലോക്ക് ഡൗണ്‍ സമയത്താണ് ജോര്‍ദാനിലെ ചിത്രീകരണം പൂര്‍ത്തിയാക്കി പൃഥ്വിയും ബ്ലെസിയും അടങ്ങുന്ന സംഘം കേരളത്തില്‍ തിരികെ എത്തിയത്. അള്‍ജീരിയയിലെ സഹാറാ മരുഭൂമിയില്‍ അടുത്ത ഷെഡ്യൂൾ നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ നാല്‍പത് ശതമാനം ചിത്രീകരണം കൂടി ബാക്കിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

പലയിടത്തും അന്താരാഷ്ട്ര അതിർത്തികൾ അടച്ചിരിക്കുന്നത് ചിത്രീകരണം ആരംഭിക്കുന്നതിനെ ബാധിക്കുമെന്ന് സംവിധായകൻ വ്യക്തമാകുന്നു. ഒമാനി താരം ക്വാറന്‍റൈനിലായതും ജോർദാനിലെ ചിത്രീകരണത്തെ ബാധിച്ചിരുന്നു. മൂന്ന് മാസം മറ്റ്‌ സിനിമകൾ ഒഴിവാക്കി ആടുജീവിതത്തിനായി പൃഥ്വിരാജ് ശരീരഭാരം കുറച്ചിരുന്നു. അമലാ പോളാണ് സിനിമയിൽ നായിക. എ.ആർ റഹ്മാനാണ് സംഗീത സംവിധാനം. ഏറെ പ്രതീക്ഷയോടെ പൃഥ്വിരാജ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.