ETV Bharat / sitara

ഒറ്റ രാത്രിയിലൊരു ത്രില്ലര്‍ ; ദിലീഷ് അഭിനയിച്ച മിഡ് നൈറ്റ് റണ്‍ നാളെ മുതല്‍ സൈന പ്ലേയില്‍

author img

By

Published : May 13, 2021, 12:11 PM IST

Updated : May 13, 2021, 2:59 PM IST

ദിലീഷ് പോത്തനും ഗപ്പി ഫെയിം ചേതന്‍ ജയലാലും മുഖ്യവേഷത്തിലെത്തുന്ന മിഡ്നൈറ്റ് റണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തത് രമ്യ രാജാണ്.

മിഡ്നൈറ്റ് റണ്‍ സിനിമ മലയാളം വാർത്ത  ദിലീഷ് പോത്തൻ ചേതൻ ഹ്രസ്വചിത്രം പുതിയ വാർത്ത  ദിലീഷ് പോത്തൻ ഷോർട്ട് ഫിലിം ട്രെയിലർ വാർത്ത  പ്പി ഫെയിം ചേതന്‍ ജയലാൽ സിനിമ ട്രെയിലർ വാർത്ത  dileesh pothan chethan jayalal film trailer news  midnight run trailer latest malayalam news  guppy fame chethan jayalal midnight run news  dileesh pothan short film latest news  രമ്യ രാജ് സിനിമ പുതിയ വാർത്ത  മനീഷ് നാരായണൻ അഭിമുഖം വാർത്ത  maneesh narayanan interview malayalam news
മിഡ്നൈറ്റ് റണ്‍

സംവിധായകനും അഭിനേതാവുമായ ദിലീഷ് പോത്തനും ഗപ്പി ഫെയിം ചേതന്‍ ജയലാലും മുഖ്യതാരങ്ങളാകുന്ന ഹ്രസ്വചിത്രം 'മിഡ്നൈറ്റ് റണ്‍' നാളെ മുതല്‍ സൈന പ്ലേ, ഒടിടി പ്ലാറ്റ്‌ഫോമില്‍ കാണാം. ഒരു രാത്രിയില്‍ പൂര്‍ണമായും ഒരു ലോറിക്കകത്ത് നടക്കുന്ന ഷോര്‍ട്ട് ഫിലിം രമ്യ രാജാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബി.ടി അനില്‍കുമാറിന്‍റേതാണ് കഥ. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഉള്‍പ്പെടെ 25 ലേറെ പ്രധാന വേദികളില്‍ മിഡ്നൈറ്റ് റണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റിയലിസ്റ്റിക് ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ലോറി ഡ്രൈവറായാണ് ദിലീഷ് പോത്തനെത്തുന്നത്. തെരുവിൽ നിന്ന് ഓടിരക്ഷപ്പെടുന്ന കുട്ടിയായി ചേതനും വേഷമിടുന്നു.

  • " class="align-text-top noRightClick twitterSection" data="">

കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി മിഡ്നൈറ്റ് റണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവന്‍ ഹില്‍സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്മെന-മിന്‍സ്‌ക് രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, അസം ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ ചിത്രം മത്സരവിഭാഗത്തിലുണ്ടായിരുന്നു.

Also Read: നെറ്റ്‌ഫ്ലിക്‌സ് ട്രെന്‍റിങ് ലിസ്റ്റില്‍ ഒന്നാമതായി 'നായാട്ട്'

ഒരു റിയലിസ്റ്റിക് ത്രില്ലര്‍ എന്ന നിലക്ക് കണ്‍സീവ് ചെയ്ത ഷോര്‍ട്ട് ഫിലിമാണ് മിഡ്‌നൈറ്റ് റണ്‍ എന്ന് സംവിധായിക രമ്യ രാജ് ഇടിവി ഭാരതിനോട് പറഞ്ഞു. ഭയം എന്ന തീമിനെ മുന്‍നിര്‍ത്തിയാണ് ചിത്രം. കഥാപാത്രങ്ങള്‍ക്കൊപ്പം കാണുന്നവരിലും ഭയം എന്നത് എന്തിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു എന്നാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഇന്ത്യന്‍ പനോരമ സ്‌ക്രീനിംഗിലും മറ്റ് ഫെസ്റ്റിവലുകളിലും പോസിറ്റിവ് ഫീഡ് ബാക്ക് ആണ് ലഭിച്ചത്. ഒടിടി സ്‌ക്രീനിംഗിന് ശേഷമുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും രമ്യ പറഞ്ഞു.

മലയാള സിനിമയിലെ ഒരും സംഘം പ്രതിഭകള്‍ അണിനിരക്കുന്ന ഹ്രസ്വചിത്രമെന്ന സവിശേഷതയുമുണ്ട് മിഡ് നൈറ്റ് റണ്ണിന്. ജല്ലിക്കട്ട്, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് മിഡ്നൈറ്റ് റണ്ണിന്‍റെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനർ. ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കിരണ്‍ ദാസാണ്. ശങ്കര്‍ ശര്‍മ പശ്ചാത്തലസംഗീതവും ആഷിക്ക് എസ്. കലാസംവിധാനവും നിർവഹിക്കുന്നു. സതീഷ് എരിയലത്താണ് മിഡ്നൈറ്റ് റണ്ണിന്‍റെ നിർമാതാവ്. സാജന്‍ ആര്‍ ശാരദ ചീഫ് അസോസിയേറ്റ് ഡയറക്ടറായും മിറാഷ് ഖാന്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരിക്കുന്നു.

Last Updated : May 13, 2021, 2:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.