ETV Bharat / sitara

അനിൽ പനച്ചൂരാൻ അന്തരിച്ചു - lyricist anil panachooran dead news

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു

അനിൽ പനച്ചൂരാൻ അന്തരിച്ചു വാർത്ത  anil panachooran passed away news  അനിൽ പനച്ചൂരാൻ മരണം വാർത്ത  കവി മലയാളം മരണം വാർത്ത  lyricist anil panachooran dead news
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
author img

By

Published : Jan 3, 2021, 10:33 PM IST

Updated : Jan 4, 2021, 6:13 AM IST

തിരുവനന്തപുരം: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

അക്ഷേത്രിയുടെ ആത്മഗീതം, വലയില്‍ വീണ കിളികള്‍ എന്നിവയാണ് പ്രശസ്ത കവിതാ സമാഹാരങ്ങള്‍. അറബിക്കഥ, മാണിക്യകല്ല്, തട്ടുംപുറത്ത് അച്യുതൻ, റൺവേ, വെളിപാടിന്‍റെ പുസ്‌തകം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ഗാനരചന നിർവഹിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1965 നവംബര്‍ 20-ന് കായങ്കുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍: ഉദയഭാനു; അമ്മ: ദ്രൗപദി. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. എം.എ. (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്യാസ ജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരുന്നു.

Last Updated : Jan 4, 2021, 6:13 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.