ETV Bharat / sitara

അന്ധാധുൻ തെലുങ്കിൽ 'മയസ്ട്രോ'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

author img

By

Published : Mar 30, 2021, 7:17 PM IST

നിഥിനും തമന്നയും മുഖ്യതാരങ്ങളായി ഒരുക്കുന്ന അന്ധാധുന്നിന്‍റെ തെലുങ്ക് റീമേക്ക് മയസ്ട്രോ എന്ന ടൈറ്റിലിലാണ് ഒരുങ്ങുന്നത്.

ആയുഷ്മാൻ ഖുറാന ഹിന്ദി ചിത്രം വാർത്ത  ആയുഷ്മാൻ ഖുറാന ദേശീയ അവാർഡ് വാർത്ത  ആയുഷ്മാൻ ഖുറാന അന്ധാധുൻ തെലുങ്കിൽ വാർത്ത  മയസ്‌ട്രോ അന്ധാധുൻ സിനിമ വാർത്ത  മയസ്‌ട്രോ നിഥിൻ ഖുറാന വാർത്ത  മയസ്‌ട്രോ തെലുങ്ക് വാർത്ത  തെലുങ്കിൽ മയസ്ട്രോ വാർത്ത  maestro andhadhun telugu news latest  nithin thamanna andhadhun telugu news latest  ayushmann khurrana andhadhun remake news
തെലുങ്കിൽ മയസ്ട്രോ

ആയുഷ്മാൻ ഖുറാനക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത അന്ധാധുൻ എന്ന ഹിന്ദി ചിത്രത്തിന് മലയാളത്തിലും തമിഴിലും തെലുങ്കിലും റീമേക്ക് ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ പൃഥ്വിരാജും മംമ്ത മോഹൻദാസുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഭ്രമമെന്ന ടൈറ്റിലിലാണ് മലയാളചിത്രം ഒരുക്കുന്നത്. തമിഴിൽ പ്രശാന്തും കാർത്തിക്കും സിമ്രാനും മുഖ്യകഥാപാത്രങ്ങളായി അന്ധാഗൻ എന്ന പേരിലാണ് റീമേക്ക് നിർമിക്കുന്നത്.

Behind every note 🎼,sharp🎹 & flat 🎶,There is an untold story🕶👨🏻‍🦯

First Glimpse from #Maestro 😍🔥

▶️https://t.co/LvQxI8GECo@SreshthMovies @tamannaahspeaks @NabhaNatesh @MerlapakaG #SudhakarReddy #NikithaReddy #RajKumarAkella @mahathi_sagar#MaestroFirstGlimpse

— nithiin (@actor_nithiin) March 30, 2021

തെലുങ്കിൽ നിഥിനും തമന്നയും ലീഡ് റോളിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചിരുന്നില്ല. ഇന്ന് നടൻ നിഥിന്‍റെ ജന്മദിനത്തിൽ തെലുങ്ക് പതിപ്പിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടു. മയസ്‌ട്രോ എന്ന പേരിലാണ് തെലുങ്കിൽ അന്ധാധുൻ ഒരുക്കുന്നത്. മെർലപക്ക ​ഗാന്ധി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയുടെ കഥാപാത്രം നിഥിനും തബുവിന്‍റെ വേഷം തമന്നയും ചെയ്യും. നബ നടേഷാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ശ്രേഷ്ഠ മൂവീസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എൻ. സുധാകർ റെഡ്ഡിയും നിഖിത റെഡ്ഡിയും ചേർന്നാണ് മയസ്ട്രോ നിർമിക്കുന്നത്.

മികച്ച ഹിന്ദി ചിത്രം, അവലംബിത തിരക്കഥ എന്നീ വിഭാഗങ്ങളിലും ബോളിവുഡ് ചിത്രം അന്ധാധുൻ ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.

ആയുഷ്മാൻ ഖുറാനക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത അന്ധാധുൻ എന്ന ഹിന്ദി ചിത്രത്തിന് മലയാളത്തിലും തമിഴിലും തെലുങ്കിലും റീമേക്ക് ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ പൃഥ്വിരാജും മംമ്ത മോഹൻദാസുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഭ്രമമെന്ന ടൈറ്റിലിലാണ് മലയാളചിത്രം ഒരുക്കുന്നത്. തമിഴിൽ പ്രശാന്തും കാർത്തിക്കും സിമ്രാനും മുഖ്യകഥാപാത്രങ്ങളായി അന്ധാഗൻ എന്ന പേരിലാണ് റീമേക്ക് നിർമിക്കുന്നത്.

തെലുങ്കിൽ നിഥിനും തമന്നയും ലീഡ് റോളിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചിരുന്നില്ല. ഇന്ന് നടൻ നിഥിന്‍റെ ജന്മദിനത്തിൽ തെലുങ്ക് പതിപ്പിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടു. മയസ്‌ട്രോ എന്ന പേരിലാണ് തെലുങ്കിൽ അന്ധാധുൻ ഒരുക്കുന്നത്. മെർലപക്ക ​ഗാന്ധി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയുടെ കഥാപാത്രം നിഥിനും തബുവിന്‍റെ വേഷം തമന്നയും ചെയ്യും. നബ നടേഷാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ശ്രേഷ്ഠ മൂവീസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എൻ. സുധാകർ റെഡ്ഡിയും നിഖിത റെഡ്ഡിയും ചേർന്നാണ് മയസ്ട്രോ നിർമിക്കുന്നത്.

മികച്ച ഹിന്ദി ചിത്രം, അവലംബിത തിരക്കഥ എന്നീ വിഭാഗങ്ങളിലും ബോളിവുഡ് ചിത്രം അന്ധാധുൻ ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.