എറണാകുളം: സിനിമയിൽ ഏറ്റവും കൂടുതൽ വലതുപക്ഷ അനുഭാവികളാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി. എന്നാൽ ഇത് തുറന്ന് പറയാൻ പലരും മടിക്കുന്നത് എന്തിനെന്ന് അറിയില്ല. കൂടുതൽ സിനിമാ താരങ്ങൾ കോൺഗ്രസിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും ധർമജൻ വ്യക്തമാക്കി. തന്‍റെ പേര് പല മണ്ഡലങ്ങളിലും പറയുന്നു. ഇത് താൻ അറിഞ്ഞിട്ടില്ലെന്നും ബാലുശേരിയിൽ മത്സരിക്കാമെന്ന് താൻ അങ്ങോട്ട് പോയി പറഞ്ഞിട്ടില്ലെന്നും നടൻ പറഞ്ഞു.
വൈപ്പിൻ മണ്ഡലത്തിലും തന്‍റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട്. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കും. താൻ എന്നും കോൺഗ്രസുകാരൻ തന്നെയാണ്. കരുണകാരനോടുള്ള ഇഷ്ടം കൊണ്ടാണ് കോൺഗ്രസിൽ വന്നത്. രാജ്യത്തേറ്റവും വികസനം കൊണ്ടുവന്നത് കോൺഗ്രസാണെന്നും ധർമജൻ കൂട്ടിച്ചേർത്തു.