ETV Bharat / sitara

'ഉണ്ട' നാളെ തിയേറ്ററുകളില്‍; മേക്കിങ് വീഡിയോ പുറത്തിറക്കി - ഖാലിദ് റഹ്മാന്‍

ചിത്രത്തിലെ ഉദ്വേഗമുണര്‍ത്തുന്ന രംഗങ്ങളുടെ ചിത്രീകരണം ഉള്‍പ്പെടുത്തിയാണ് ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഉണ്ട നാളെ തീയേറ്ററുകളില്‍ ; മേക്കിങ് വീഡിയോ എത്തി
author img

By

Published : Jun 13, 2019, 9:55 PM IST

സെന്‍സറിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം ഈദ് റിലീസ് മാറ്റിയ മമ്മൂട്ടി ചിത്രം 'ഉണ്ട' നാളെ തിയേറ്ററുകളില്‍ എത്തും. ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ 'ഉണ്ട'യുടെ മേക്കിങ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ചില ഉദ്വേഗമുണര്‍ത്തുന്ന രംഗങ്ങളുടെ ചിത്രീകരണം ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഒന്നു കൂടി എനിക്ക് വേണ്ടി എടുക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് 'ഉണ്ട'യില്‍ മമ്മൂട്ടിയും സംഘവും എത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരിക. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Intro:Body:

news

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.