ETV Bharat / sitara

'വീണ്ടും പൊലീസ് വേഷത്തിൽ വിശാൽ'; അയോഗ്യ ട്രെയിലറെത്തി - വിശാൽ

നവാഗതനായ വെങ്കട്ട് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷി ഖന്നയാണ് നായിക.

ayogya
author img

By

Published : Apr 20, 2019, 3:11 PM IST

വിശാൽ, റാഷി ഖന്ന എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'അയോഗ്യ' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ വെങ്കട്ട് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് വിശാൽ എത്തുന്നത്. എ ആർ മുരുകദോസിൻ്റെ സഹസംവിധായകനായിരുന്നു വെങ്കട്ട് മോഹൻ. അയോഗ്യയുടെ സംവിധാനവും രചനയും നിർവ്വഹിക്കുന്നതും വെങ്കട്ട് മോഹനാണ്. പുരി ജനന്നാഥിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ടെമ്പർ എന്ന തെലുങ്ക് ചിത്രത്തിൻ്റെ തമിഴ് റീമേക്കാണ് അയോഗ്യ.

  • " class="align-text-top noRightClick twitterSection" data="">

റാഷി ഖന്ന നായികയാകുന്ന ചിത്രത്തിൽ യോഗി ബാബു, പാർഥിപൻ, സോണിയ അഗർവാൾ, എം എസ് ഭാസ്കർ, ആനന്ദ് രാജ്, കെ എസ് രവികുമാർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ലൈറ്റ് ഹൗസ് മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ബി മധുവാണ് ചിത്രം നിർമ്മിക്കുന്നത്. വി ഐ കാര്‍ത്തിക് ഛായാഗ്രഹണവും സാം സി എസ് സംഗീതവും നിർവഹിക്കുന്നു. മെയ് 10 ന് അയോഗ്യ തിയറ്ററുകളിലെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.