ETV Bharat / sitara

കുട്ടി നിഷയ്ക്ക് ഹോംവര്‍ക്ക് ചെയ്ത് നല്‍കി സണ്ണി ലിയോൺ; ചിത്രം ഏറ്റെടുത്ത് ആരാധകർ - സണ്ണി ലിയോണി

മക്കളുടെയും ഭർത്താവിന്‍റെയും ഒപ്പമുള്ള സമയമാണ് ഏറെ സന്തോഷം പകരുന്നതെന്ന് സണ്ണി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

sunny
author img

By

Published : Aug 24, 2019, 6:14 PM IST

മകള്‍ നിഷയ്‌ക്കൊപ്പം ദുബായിയില്‍ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോൺ. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയിലും മകളുടെ പഠനകാര്യങ്ങള്‍ മറക്കാതിരിക്കാന്‍ സണ്ണി പ്രത്യേക കരുതല്‍ തന്നെയാണെടുക്കുന്നത്. അത് തെളിയിക്കുന്നതാണ് താരത്തിന്‍റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ദുബായിയില്‍ മകള്‍ക്കൊപ്പമിരുന്ന് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. വെക്കേഷനിലാണെങ്കിലും താന്‍ സ്ഥിരത പുലര്‍ത്തുന്നതില്‍ വിശ്വസിക്കുന്നെന്നും കുറിച്ചുകൊണ്ടാണ് മകളെ ഹോംവര്‍ക്കില്‍ സഹായിക്കുന്ന കാര്യം സണ്ണി പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ചിത്രത്തിന്‍റെ പശ്ചാതലത്തില്‍ കാണാന്‍ കഴിയും. മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്.

2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് 21 മാസമുളള ഒരു പെണ്‍കുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോൺ ദത്തെടുത്തത്. അതിന് പിന്നാലെയാണ് വാടകഗര്‍ഭത്തിലൂടെ രണ്ട് ആണ്‍കുട്ടികള്‍ സണ്ണിയുടെയും ഭര്‍ത്താവ് ഡാനിയേലിന്‍റെയും ജീവിതത്തിലേക്ക് വരുന്നത്.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.