അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ശ്രുതി ഹരിഹരന്. ബേബി ബംപ് കാണുന്ന തരത്തിലുള്ള ബ്ലര്‍ ചെയ്ത് ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ഈ സന്തോഷം താരം ആരാധകരെ അറിയിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ഇതൊരു പുതിയ തുടക്കമാണെന്നും കുഞ്ഞിനെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും കുറിച്ചുകൊണ്ടാണ് ഭര്‍ത്താവ് രാംകുമാർ പകർത്തിയ ചിത്രം ശ്രുതി ഷെയർ ചെയ്തത്. ഇതിന് പുറകെ സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ബേബി ഷവറിന്റെ ചിത്രങ്ങൾ ചേർത്തുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്. സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് മലയാളിയായ ശ്രുതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദുൽഖർ ചിത്രം സോളോയിൽ അഭിനയിച്ച ശ്രുതി തമിഴ് കന്നഡ ചിത്രങ്ങളിലാണ് സജീവം.
മീ ടു മൂവ്മെന്റിന്റെ ഭാഗമായി നടൻ അർജുൻ സർജയ്ക്കെതിരെ ലൈംഗികാരോപണവുമായി ശ്രുതി രംഗത്ത് വന്നിരുന്നു. ഷൂട്ടിങ്ങിനിടെ തന്നെ അര്ജുന് കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശ്രുതിയുടെ ആരോപണം. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഈ വിവാദങ്ങൾക്കിടയിലാണ് ശ്രുതി വിവാഹിതയാണെന്ന വിവരം പുറത്ത് വരുന്നത്. ശ്രുതി രഹസ്യവിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും നടി വാർത്തകൾ നിഷേധിക്കുകയായിരുന്നു. താൻ എല്ലാവരെയും അറിയിച്ച ശേഷമേ വിവാഹം കഴിക്കു എന്നായിരുന്നു അന്ന് ശ്രുതി പറഞ്ഞത്. എന്നാൽ അർജ്ജുനെതിരെ രേഖാമൂലം സമർപ്പിച്ച പരാതിയിലാണ് ശ്രുതി വിവാഹിതയാണെന്ന കാര്യം പുറത്തറിഞ്ഞത്. നടനും നര്‍ത്തകനുമായ രാംകുമാറാണ് ശ്രുതിയുടെ ഭര്‍ത്താവ്.