പലപ്പോഴും എൻഡ് ക്രെഡിറ്റ്സിൽ മാത്രം കാണാറുള്ള അണിയറപ്രവർത്തകരുടെ പേരുകൾ പോസ്റ്ററിൽ. രമേശ് പിഷാരടി നായകവേഷത്തിൽ എത്തുന്ന 'നോ വേ ഔട്ട്' എന്ന പുതിയ ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്ററാണ് ചർച്ചയാകുന്നത്. നവാഗതനായ നിധിൻ ദേവീദാസ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ALSO READ: 'അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല'; മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്‍
വിവിധ ഡിപ്പാർട്ട്‌മെന്‍റുകളിലെ അസിസ്റ്റന്‍റുമാർ മുതൽ ക്രെയിൻ, ലൈറ്റ് യൂണിറ്റുകളിലെ പ്രവർത്തകരുൾപ്പെടെ നാൽപതോളം അണിയറപ്രവർത്തകരുടെ പേരുവിവരങ്ങൾ പോസ്റ്ററിലുണ്ട്. നാല് പേർ മാത്രമാണ് ചിത്രത്തിൽ കഥാപാത്രങ്ങളായുള്ളത്. രമേശ് പിഷാരടിക്ക് പുറമേ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്. ഷൂട്ടിങ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. റിമൊ എന്‍റര്‍ടെയ്‌ൻമെന്‍റ്സിന്‍റെ ബാനറിൽ റിമോഷ് എംഎസ് ആണ് നിർമാണം. കെ.ആർ രാഹുൽ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വർഗീസ് ഡേവിഡ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.