ETV Bharat / sitara

ബഹിരാകാശത്ത് ആദ്യ സിനിമ നിർമിക്കാൻ യാത്ര തിരിച്ച് റഷ്യൻ ചലച്ചിത്രസംഘം - Yulia Peresild

നടൻ യൂലിയ പെരേസിൽഡ്, സംവിധായകനായ ക്ലിം ഷിപ്പെങ്കോ എന്നിവരാണ് ബഹിരാകാശ യാത്രികനായ ആന്‍റൺ ഷ്കാപ്ലെറോവിനൊപ്പം യാത്രപുറപ്പെട്ടത്

Russian film crew blast offs to make first film in space  ബഹിരാകാശം  റഷ്യൻ ചലച്ചിത്രസംഘം  ബഹിരാകാശത്തെ സിനിമ ചിത്രീകരണം  യൂലിയ പെരേസിൽഡ്  ക്ലിം ഷിപ്പെങ്കോ  Klim Shipenko  Yulia Peresild  film in space
ബഹിരാകാശത്ത് ആദ്യ സിനിമ നിർമിക്കാൻ റഷ്യൻ ചലച്ചിത്രസംഘം യാത്ര തിരിച്ചു
author img

By

Published : Oct 5, 2021, 5:16 PM IST

മോസ്‌കോ : ബഹിരാകാശത്ത് ആദ്യമായി സിനിമ ചിത്രീകരിക്കാന്‍ റഷ്യൻ നടനും ചലച്ചിത്ര സംവിധായകനും യാത്ര തിരിച്ചു. നടൻ യൂലിയ പെരേസിൽഡ്, സംവിധായകനായ ക്ലിം ഷിപ്പെങ്കോ എന്നിവരാണ് ബഹിരാകാശ യാത്രികനായ ആന്‍റൺ ഷ്കാപ്ലെറോവിനൊപ്പം റഷ്യൻ സോയൂസ് ബഹിരാകാശ പേടകത്തിൽ ചൊവ്വാഴ്ച യാത്രപുറപ്പെട്ടത്.

ഖസാക്കിസ്ഥാനിലെ ബൈക്കോനൂരിലെ റഷ്യൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് സോയൂസ് എംഎസ് -19 മൂന്നുപേരുമായി പറന്നുയർന്നു. ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഭാഗങ്ങൾ ചിത്രീകരിക്കാനാണ് ഇരുവരും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്.

Also Read: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി : ആര്യന്‍ ഖാന്‍റെ എന്‍സിബി കസ്റ്റഡി ഒക്ടോബര്‍ 7 വരെ നീട്ടി

സർജന്‍റെ വേഷത്തിലാണ് പെരേസിൽഡ് ചിത്രത്തിൽ എത്തുന്നത്. ഹൃദയസംബന്ധമായ അസുഖമുള്ള ബഹിരാകാശ യാത്രികന്‍റെ ജീവൻ രക്ഷിക്കാൻ പെരേസിൽഡിന്‍റെ കഥാപാത്രം ബഹിരാകാശ നിലയത്തിലേക്ക് പോകുന്നതാണ് കഥാസന്ദർഭം.

ബഹിരാകാശത്ത് 12 ദിവസം ചിലവിട്ട ശേഷം മറ്റൊരു ബഹിരാകാശ യാത്രികനൊപ്പം ഇരുവരും ഭൂമിയിലേക്ക് മടങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.