തമിഴ് നടന്‍ വിശാലും അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹം വേണ്ടെന്ന് വച്ചതായി റിപ്പോര്‍ട്ടുകള്‍. വിവാഹം ഒക്ടോബറില്‍ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹൈദരാബാദില്‍ വച്ച് മാര്‍ച്ച് 16നായിരുന്നു വിവാഹനിശ്ചയം. എന്നാല്‍ ഇരുവരും പിരിഞ്ഞുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വിശാലും അനിഷയും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ വിവാഹം ഉപേക്ഷിച്ചതായി ഇരുവരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു സിനിമാ സെറ്റില്‍ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാല്‍ പ്രണയാഭ്യര്‍ഥന നടത്തുകയും അനിഷ സമ്മതം മൂളുകയും ചെയ്യുകയായിരുന്നു. വിശാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അനിഷ തന്നെയാണ് പ്രണയവാർത്ത ആരാധകരെ അറിയിച്ചത്.
ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.