ETV Bharat / sitara

നയൻതാരയുടെ പ്രണയം പൂവണിയുന്നു; വിഘ്നേഷ് ശിവനുമായുള്ള വിവാഹം ഉടൻ

author img

By

Published : May 4, 2019, 1:21 PM IST

നാല് വർഷത്തോളമായി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണ്.

നയൻതാരയുടെ പ്രണയം പൂവണിയുന്നു; വിഘ്നേഷ് ശിവനുമായുള്ള വിവാഹം ഉടൻ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നയൻതാരയും വിഷ്നേഷ് ശിവനും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നവംബറോടെ ഇരുവരുടെയും വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് സൂചന. അടുത്ത വർഷം ആദ്യത്തോടെ വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.

സംവിധായകനായ വിഘ്നേഷ് ശിവനും നയൻതാരയും നാല് വർഷത്തോളമായി പ്രണയത്തിലാണ്. വിഘ്നേഷിന്‍റെ 'നാനും റൗഡി താൻ' എന്ന ചിത്രത്തില്‍ നയൻതാരയായിരുന്നു നായിക. ചിത്രത്തിന്‍റെ ഷൂട്ടിങ് വേളയിലാണ് ഇരുവരും തമ്മില്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഒരു പുരസ്കാര ചടങ്ങിനിടെ 'ഭാവിവരൻ' എന്ന് നയൻതാര വിഘ്നേഷിനെ അഭിസംഭോധന ചെയ്തതോടെയാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.

Nayanthara  Nayanthara and vignesh shivan to get married soon  vignesh nayanthara love  നയൻതാര വിവാഹം  നയൻതാരയുടെ പ്രണയം പൂവണിയുന്നു; വിഘ്നേഷ് ശിവനുമായുള്ള വിവാഹം ഉടൻ
നയൻതാരയുടെ പിറന്നാൾ ആഘോഷ വേളയില്‍

നയൻസും വിഘ്നേഷും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. ഒന്നിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്‍റെയും പുതുവർഷമോഘോഷിക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങൾ അത്തരത്തില്‍ ഹിറ്റായിരുന്നു. വിവാഹ വാർത്ത പുറത്ത് വന്നതോടെ തങ്ങളുടെ 'തലൈവി' വിവാഹിതയായി കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. എന്നാല്‍ വിവാഹ വാർത്തയെ കുറിച്ച് ഇരുവരുടെയും ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Intro:Body:

നയൻതാരയുടെ പ്രണയം പൂവണിയുന്നു; വിവാഹം ഉടൻ

നാല് വർഷത്തോളമായി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണ്.

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നയൻതാരയും വിഷ്നേഷ് ശിവനും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നവംബറോടെ ഇരുവരുടെയും വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് സൂചന. അടുത്ത വർഷം ആദ്യത്തോടെ വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.

സംവിധായകനായ വിഘ്നേഷ് ശിവനും നയൻതാരയും നാല് വർഷത്തോളമായി പ്രണയത്തിലാണ്. വിഘ്നേഷിന്‍റെ 'നാനും റൗഡി താൻ' എന്ന ചിത്രത്തില്‍ നയൻതാരയായിരുന്നു നായിക. ചിത്രത്തിന്‍റെ ഷൂട്ടിങ് വേളയിലാണ് ഇരുവരും തമ്മില്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഒരു പുരസ്കാര ചടങ്ങിനിടെ 'ഭാവിവരൻ' എന്ന് നയൻതാര വിഘ്നേഷിനെ അഭിസംഭോധന ചെയ്തതോടെയാണ് ഇവരുടെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. ഒന്നിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്‍റെയും പുതുവർഷമോഘോഷിക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങൾ അത്തരത്തില്‍ ഹിറ്റായിരുന്നു. വിവാഹ വാർത്ത പുറത്ത് വന്നതോടെ തങ്ങളുടെ 'തലൈവി' വിവാഹിതയായി കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.  എന്നാല്‍ വിവാഹ വാർത്തയെ കുറിച്ച് ഇരുവരുടെയും ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.