ETV Bharat / sitara

മാമാങ്കം വിവാദം; സജീവ് പിള്ളയുടെ ഹർജി കോടതി തള്ളി - സജീവ് പിള്ള

തന്‍റെ ഭാഗത്ത് നിന്നും വീഴ്ചകൾ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിർമ്മാതാവുമായി ഒപ്പുവച്ച കരാറും നിർമ്മാതാവ് കോടതി മുമ്പാകെ ഹാജരാക്കി.

മാമാങ്കം വിവാദം; സജീവ് പിള്ളയുടെ ഹർജി കോടതി തള്ളി
author img

By

Published : Mar 27, 2019, 6:04 PM IST

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്‍റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സംവിധായകൻ സജീവ് പിള്ള സമർപ്പിച്ച ഹർജി കോടതി തള്ളി. ചിത്രത്തിന്‍റെ സംവിധായകനായിരുന്ന തന്നെ ഒഴിവാക്കിയെന്ന് കാണിച്ചാണ് സജീവ് പിള്ള ഹർജി നല്‍കിയത്.

എന്നാല്‍ ചിത്രത്തിന്‍റെ പൂര്‍ണാവകാശം സജീവ് പിള്ള, നിര്‍മ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടത്തി. ഇതെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാകും മുൻപ് കൈപ്പറ്റിയതായും നിർമ്മാതാവ് വേണു കുന്നപ്പള്ളി കോടതിയെ അറിയിച്ചു. സംവിധായകൻ എന്ന നിലയില്‍ സജീവ് പിള്ളയ്ക്കുള്ള പരിചയ കുറവാണ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് യുവതാരം ധ്രുവിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതും വാർത്തയായിരുന്നു. എം പദ്മകുമാറാണ് നിലവില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ചാണ് മാമാങ്കം ചിത്രീകരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, കനിഹ, അനു സിത്താര, അബു സലിം തുടങ്ങി വന്‍ താരനിരയാണ് മാമാങ്കത്തില്‍ അണിനിരക്കുന്നത്.

Intro:Body:

മാമാങ്കം വിവാദം; സജീവ് പിള്ളയുടെ ഹർജി കോടതി തള്ളി

തന്‍റെ ഭാഗത്ത് നിന്നും വീഴ്ചകൾ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിർമ്മാതാവുമായി ഒപ്പുവച്ച കരാറും നിർമ്മാതാവ് കോടതി മുമ്പാകെ ഹാജരാക്കി.

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്‍റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സംവിധായകൻ സജീവ് പിള്ള സമർപ്പിച്ച ഹർജി കോടതി തള്ളി. ചിത്രത്തിന്‍റെ സംവിധായകനായിരുന്ന തന്നെ ഒഴിവാക്കിയെന്ന് കാണിച്ചാണ് സജീവ് പിള്ള കോടതിയെ സമീപിച്ചത്.

എന്നാല്‍ ചിത്രത്തിന്‍റെ പൂര്‍ണാവകാശം സജീവ് പിള്ള, നിര്‍മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടത്തി. ഇതെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാകും മുൻപ് കൈപ്പറ്റിയതായും നിർമ്മാതാവ് വേണു കുന്നപ്പള്ളി കോടതിയെ അറിയിച്ചു. സംവിധായകൻ എന്ന നിലയില്‍ സജീവ് പിള്ളയ്ക്കുള്ള പരിചയ കുറവാണ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. 

മുൻപ് യുവതാരം ധ്രുവിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതും വാർത്തയായിരുന്നു. എം പദ്മകുമാറാണ് നിലവില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ചാണ് മാമാങ്കം ചിത്രീകരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, കനിഹ, അനു സിത്താര, അബു സലിം തുടങ്ങി വന്‍താരനിരയാണ് മാമാങ്കത്തില്‍ അണിനിരക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.