പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. ഇരുവരും ഒന്നിക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' (Nanpakal Nerathu Mayakkam) എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാണ്.
പഴനിയില്‍ നിന്നുള്ള ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ണമായും തമിഴ്‌നാട്ടിലാണ്.
ഇതാദ്യമായാണ് ലിജോ ജോസ്-മമ്മൂട്ടി (Lijo Jose with Mammootty) കൂട്ടുകെട്ടില്‍ ഒരു ചിത്രം ഒരുങ്ങുന്നത്. നര്‍മ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനി (Mammootty Company)എന്ന പേരിലുള്ള പുതിയ നിര്‍മാണ കമ്പനിയുടെ പേരില്‍ ലിജോ ജോസും മമ്മൂട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. മമ്മൂട്ടിക്കൊപ്പം പുതുമുഖ താരങ്ങളാണ് മലയാളത്തിലും തമിഴിലുമായി അണിനിരക്കുക. ചിത്രത്തില്‍ അശോകനും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
Also Read: Kamal Hassan tests Covid positive | കമല്‍ ഹാസന് കൊവിഡ് ; ഏവരും ജാഗ്രത പാലിക്കണമെന്ന് താരം
പേരന്‍പ് (Peranbu), പുഴു(Puzhu) എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ഈശ്വറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക. എസ്.ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്. ജല്ലിക്കെട്ട്, ചുരുളി,എന്നിവയ്ക്ക് പിന്നാലെ എസ് ഹരീഷ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നു. തിയേറ്റര്‍ റിലീസായാണ് (Nanpakal Nerathu Mayakkam release) ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.
ലിജോ ജോസ് ചിത്രത്തിന് ശേഷം സിബിഐ യുടെ അഞ്ചാം ഭാഗത്തില്‍ (CBI 5)മമ്മൂട്ടി ജോയിന്‍ ചെയ്യും. ലിജോ ജോസിന്‍റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ചുരുളി. വിനയ് ഫോര്‍ട്ട്(Vinay Fort), ചെമ്പന്‍ വിനോദ്(Chemban Vinod), ജോജു ജോര്‍ജ് (Joju George), ജാഫര്‍ ഇടുക്കി (Jaffer Idukki) തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നതാണ് ചിത്രം.
കാടിന് നടുവിലൊരിടത്ത് നടക്കുന്ന കഥയെ ക്യാമറക്കണ്ണുകളിലൂടെ പകര്‍ത്തുമ്പോള്‍ അവിടത്തെ പച്ചയായ മനുഷ്യ ജീവിതം സംവിധായകന്‍ ഒപ്പിയെടുത്തിരിക്കുന്നു.