ETV Bharat / sitara

'ഈ മനുഷ്യനെ ബോഡിഷെയ്‌മിങ് നടത്തിയവരോട്'; ഹരീഷ് പേരടി പറയുന്നു

കുഞ്ഞാലിമരയ്ക്കാറിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഹരീഷ് പേരടി പ്രതികരണവുമായി രംഗത്തെത്തിയത്.

author img

By

Published : Oct 5, 2019, 3:24 PM IST

hareesh

മോഹന്‍ലാലിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ബോഡി ഷെയ്‌മിങ് നടത്തിയവര്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ലുക്കിനെതിരെയുള്ള പരിഹാസങ്ങള്‍ക്കാണ് ഹരീഷ് പേരടി മറുപടിയുമായി എത്തിയത്.

  • " class="align-text-top noRightClick twitterSection" data="">

കുഞ്ഞാലിമരയ്ക്കാറിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും അഭിനയിച്ചിരുന്നു.

'ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിങ് പൂര്‍ത്തിയാക്കി. ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്. അതില്‍ തന്‍റെ മുഖത്തിന്‍റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്‍റെ ഒരു അഭിനയ മുഹൂര്‍ത്തമുണ്ട്. അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്. നിരവധി തവണ ആവര്‍ത്തിച്ച് കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്‌ക്കരന്‍റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് ... ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയ്‌മിങ്ങിനെ അറിവില്ലായ്മയായി മാത്രമേ കാണാന്‍ പറ്റുകയുള്ളു. ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം,' ഹരീഷ് പേരടി കുറിച്ചു.

Intro:Body:

harish perady

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.