ETV Bharat / sitara

'ഷമ്മി ഹീറോയാടാ ഹീറോ': കുമ്പളങ്ങിയിലെ മാസ് ഡയലോഗ് പറഞ്ഞ് ഫഹദ്

author img

By

Published : Feb 15, 2019, 11:13 PM IST

കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിൽ അതിഥിയായി എത്തിയപ്പോഴാണ് ആരാധകർക്കായി മാസ് ഡയലോഗ് താരം ഒരിക്കല്‍ കൂടി പറഞ്ഞത്. ആവേശത്തോടെയായിരുന്നു ആ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തത്.

fahad1

കണ്ണുകളിലൂടെ കഥ പറയുന്ന നടനാണ് ഫഹദ് ഫാസിൽ. അരങ്ങേറ്റ ചിത്രത്തിൽ ഫഹദിന് നിരവധി പരിഹാസങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഇതിനെല്ലാം മറുപടിയെന്നോണമായിരുന്നു താരത്തിൻ്റെ തിരിച്ചുവരവ്. ഏറ്റവും പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലും ഫഹദ് പതിവ് തെറ്റിച്ചില്ല. ഷമ്മി എന്ന 'സൈക്കോ' കഥാപാത്രമായി ഫഹദ് കയ്യടി നേടി. ആണധികാരത്തിൻ്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളുന്ന കഥാപാത്രമാണ് ഷമ്മി.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു സ്വകാര്യചടങ്ങില്‍ ഫഹദ് ഫാസില്‍ അതിഥിയായി എത്തിയിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷം കുമ്പളങ്ങി നൈറ്റ്സിൽ തനിക്ക് കയ്യടി നേടിത്തന്ന ഡയലോഗ് ഫഹദ് വീണ്ടും പറഞ്ഞു. 'ഷമ്മി ഹീറോയാടാ' എന്ന് താരം പറഞ്ഞപ്പോൾ ആവേശത്തോടെയായിരുന്നു ആ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തത്. ഇതിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">
ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുശിന്‍ ശ്യാം സംഗീതവും നിർവഹിച്ചിരിക്കുന്നു.

Intro:Body:

'ഷമ്മി ഹീറോ ആടാ ഹീറോ'; കുമ്പളങ്ങിയിലെ മാസ് ഡയലോഗ് ഏറ്റുപറഞ്ഞ് ഫഹദ്

കണ്ണുകളിലൂടെ കഥ പറയുന്ന നടനാണ് ഫഹദ് ഫാസിൽ. അരങ്ങേറ്റ ചിത്രത്തിൽ ഫഹദിന് നിരവധി പരിഹാസങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഇതിനെല്ലാം മറുപടിയെന്നോണമായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ഏറ്റവും പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലും ഫഹദ് പതിവ് തെറ്റിച്ചില്ല. ഷമ്മി എന്ന 'സൈക്കോ' കഥാപാത്രമായി ഫഹദ് കൈയ്യടിനേടി. ആണധികാരത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളുന്ന കഥാപാത്രമാണ് ഷമ്മി.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്വകാര്യചടങ്ങില്‍ ഫഹദ് ഫാസില്‍ അതിഥിയായി എത്തിയിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷം കുമ്പളങ്ങി നൈറ്റ്സിൽ തനിക്ക് കൈയ്യടി നേടിക്കൊടുത്ത ഡയലോഗ് ഫഹദ് ഏറ്റുപറഞ്ഞു. 'ഷമ്മി ഹീറോയാടാ' എന്ന താരം പറഞ്ഞപ്പോൾ ആവേശത്തോടെയായിരുന്നു ആ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. 

ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുശിന്‍ ശ്യാം സംഗീതവും നിർവഹിക്കുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.