തരംഗങ്ങൾ മാറി മറയുന്ന ട്രോളുകളുടെ ലോകത്ത് ദശമൂലം ദാമു തരംഗം ഇന്നും തുടരുകയാണ്. ദാമുവിനെ വെച്ച് എന്ത് ട്രോൾ ഇട്ടാലും 1k ലൈക്കുമായി പോകാമെന്നാണ് ട്രോളന്മാർക്കിടയിലെ സംസാരം. അത്തരത്തില്‍ ദാമുവിന്‍റെ ഒരു കിടിലൻ ട്രോൾ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിലാണ് ദാമുവിന്റെ ഏറ്റവുമൊടുവിലത്തെ എന്‍ട്രി. ലൂസിഫറിലെ സംഭാഷണങ്ങളും സംഘട്ടന രംഗങ്ങളുമെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ലൂസിഫർ ദാമു ട്രോൾ വീഡിയോ കണ്ട് ദാമു ആരാധകർ മാത്രമല്ല, സാക്ഷാല്‍ സുരാജ് വെഞ്ഞാറമൂട് തന്നെ അന്തംവിട്ടിരിക്കുകയാണ്. 'ദാമു നമ്മളുദ്ദേശിച്ച ആളല്ല സാർ, ബല്ലാത്ത ജാതി എഡിറ്റിംഗ്' എന്ന കുറിപ്പോടെ വീഡിയോ സുരാജും തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
നേരത്തെ ലൂസിഫറിലെ ക്യാരക്ടര്‍ പോസ്റ്ററുകൾ അണിയറപ്രവർത്തകർ റിലീസ് ചെയ്തപ്പോഴും ചിത്രത്തിലെ ഒരു കഥാപാത്രമായി ട്രോളന്മാര്‍ ദാമുവിന്‍റെ പോസ്റ്റർ പുറത്ത് വിട്ടിരുന്നു.