ETV Bharat / sitara

ഇത് മലയാളത്തിന്‍റെ ബാഹുബലി; 'ആദ്യരാത്രി' ഗാനം വൈറല്‍ - aju varghese anashwara

ഗാനം പുറത്ത് വിട്ട് മണിക്കൂറുകൾക്കകം നാല് ലക്ഷത്തിലേറെ പേരാണ് കണ്ടത്. മോഹൻലാലിന്‍റെയും പൃഥ്വിരാജിന്‍റെയും ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.

ആദ്യരാത്രി
author img

By

Published : Sep 25, 2019, 1:11 PM IST

പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ ജിബു ജേക്കബിന്‍റെ പുതിയ ചിത്രം 'ആദ്യരാത്രി'യിലെ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 'മലയാളത്തിന്‍റെ സ്വന്തം ബാഹുബലി' എന്ന ടാഗോടെയാണ് ഗാനരംഗം ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ ഈ പുതിയ ഗാനത്തിലൂടെ ബാഹുബലിക്ക് സമാനമായൊരു ദൃശ്യവിരുന്ന് സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകൻ.

അജുവർഗീസും തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനുമാണ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 'ഞാനെന്നും കിനാവ് കണ്ട' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്. ആൻ ആമി, രഞ്ജിത് ജയരാമൻ എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. അജു വർഗീസ് സ്വപ്നം കാണുന്ന രീതിയിലാണ് പാട്ട്. അജു വര്‍ഗ്ഗീസ് ബാഹുബലി വേഷത്തിൽ എത്തുമ്പോൾ ദേവസേനയായിട്ടാണ് അനശ്വര എത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ബിജു മേനോനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ആദ്യരാത്രി'ക്കുണ്ട്. മോഹൻലാലിനെ നായകനാക്കി 'മുന്തിരവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രവും ജിബു ജേക്കബ് സംവിധാനം ചെയ്തിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.