"ഇത് 2019. 17 വർഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയിൽ നായകനായി വരികയാണ്. ഹെലൻ എന്നാണ് ആ ചിത്രത്തിന്‍റെ പേര്. ഒരു വ്യക്തി, ജീവിതത്തിൽ ആത്മാർത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിന് സമയം ഒരു പരിമിതിയേ അല്ല" ഹെലന്‍റെ നായകൻ നോബിൾ തോമസിനെക്കുറിച്ച് നടനും സുഹൃത്തുമായ അജു വർഗീസിന്‍റെ വാക്കുകളാണിത്. നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ഹെലനിലെ നായകവേഷം ചെയ്യുന്നത് ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്‍റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായ നോബിൾ തോമസാണ്. 2004 ല്‍ തുടങ്ങിയ നോബിളിന്‍റെ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാകുകയാണെന്നും അജു ഫേസ്ബുക്കിൽ കുറിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
ഇരുവരും ഒരേ കോളജില്‍ ഒരേ ബാച്ചില്‍ പഠിച്ചവരും ഒരു ഹോസ്റ്റലില്‍ കഴിഞ്ഞവരുമാണ്. അന്ന് നോബിൾ മുടി നീട്ടി വളർത്തി പതുക്കെ വണ്ണവും കുറക്കാന്‍ തുടങ്ങി. ഒടുക്കം മുടി വളർന്ന് സല്‍മാന്‍ ഖാന്‍റെ 'തേരാ നാം' സ്‌റ്റൈല്‍ വരെ എത്തി. നോബിളിന് മോഡലിങ് താൽപര്യമുണ്ടായിരുന്നു. മാഗസിനിൽ വന്ന തന്‍റെ ഫോട്ടോ കാണിച്ച് ഒരുപാട് എക്സൈറ്റഡ് ആയ നോബിളിനന്ന് പക്ഷേ കലാബോധമില്ലാത്ത ഞങ്ങൾ കൂട്ടുകാരിൽ നിന്നും വെറും പരിഹാസമാണ് കിട്ടിയതെന്നും നടൻ അജു വർഗീസ് പറഞ്ഞു. നോബിളിന്‍റെ വളർച്ചയിൽ സുഹൃത്തുക്കളും പങ്കുചേരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ താരം കുറിച്ചു.