മുംബൈ: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടന്‍റെ സുഹൃത്ത് സിദ്ധാർഥ് പിത്താനിക്ക് ഇടക്കാലജാമ്യം. സിദ്ധാർഥ് പിത്താനിയുടെ വിവാഹത്തിനായാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പത്ത് ദിവസത്തേക്കാണ് ജാമ്യം. ജൂലൈ രണ്ട് വരെയാണ് ജാമ്യത്തിന്‍റെ കാലാവധി.
മെയ് 26നാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ സിദ്ധാർഥ് പിത്താനിയെ ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്‌തത്. മയക്കുമരുന്ന് കൈവശം വച്ചതായും ഉപയോഗിച്ചതായും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
More Read: സിദ്ധാർഥ് പിത്താനിയുടെ ജാമ്യാപേക്ഷയിൽ ജൂണ്‍ 16നകം എൻസിബി മറുപടി നല്‍കണമെന്ന് എൻഡിപിഎസ്
ജൂൺ നാലിന് പിത്താനിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയായിരുന്നു. എൻഡിപിഎസ് ആക്‌റ്റിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് പിത്താനിക്കെതിരെ കേസെടുത്തത്.
More Read: സുശാന്ത് സിംഗ് രാജ്‌പുത് കൺമറഞ്ഞിട്ട് ഒരു വർഷം, അന്വേഷണം എവിടെയെത്തി?
സുശാന്തിന്‍റെ സുഹൃത്തും അയൽവാസിയുമായ സിദ്ധാർഥ് പിത്താനിയാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്.