ETV Bharat / sitara

'ഞാന്‍ ഒരിക്കലും വിട്ടു കൊടുക്കില്ല' രവീണ ടണ്ടന്‍റെ പിതാവ്‌ അന്തരിച്ചു

author img

By

Published : Feb 11, 2022, 5:08 PM IST

Raveena Tandon father passes away: ബോളിവുഡ്‌ താരം രവീണ ടണ്ടന്‍റെ പിതാവും സിനിമ സംവിധായകനുമായ രവി ടണ്ടന്‍ അന്തരിച്ചു. പിതാവിന്‍റെ നിര്യാണത്തില്‍ ഹൃദയസ്‌പര്‍ശിയായ കുറുപ്പുമായി രവീണ ടണ്ടന്‍ രംഗത്തെത്തിയിരിക്കുകയാണ്.

Raveena Tandon father Ravi Tandon  Raveena Tandon father passes away  രവീണ ടണ്‍ടന്‍റെ പിതാവ്‌ അന്തരിച്ചു  രവി ടണ്‍ടന്‍ അന്തരിച്ചു  Raveena Tandon heartfelt post
'ഞാന്‍ ഒരിക്കലും വിട്ടു കൊടുക്കില്ല' രവീണ ടണ്‍ടന്‍റെ പിതാവ്‌ അന്തരിച്ചു

Ravi Tandon dies: ബോളിവുഡ്‌ താരം രവീണ ടണ്ടന്‍റെ പിതാവും സിനിമ സംവിധായകനുമായ രവി ടണ്ടന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന്‌ പുലര്‍ച്ചെ 3.45ന്‌ അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

Raveena Tandon heartfelt post: പിതാവിന്‍റെ നിര്യാണത്തില്‍ ഹൃദയസ്‌പര്‍ശിയായ കുറുപ്പുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. പിതാവിനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ ഉള്‍പ്പെടെ താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്‌. 'അച്ഛന്‍ എപ്പോഴും എന്നോടൊപ്പം നടക്കും, ഞാൻ ഒരിക്കലും പോകാൻ അനുവദിക്കില്ല. ലവ് യു പപ്പാ.' -ഇപ്രകാരമാണ് രവീണ കുറിച്ചത്‌.

അഭിനേതാക്കളായ നീലം കോത്താരി, ജൂഹി ബബ്ബർ, ചങ്കി പാണ്ഡേ എന്നിവരും അനുശോചനം അറിയിച്ചിട്ടുണ്ട്‌. 'നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഹൃദയത്തിന്‍റെ ഭാഷയില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.'-ജൂഹി ചൗള കുറിച്ചു.

1970-1980 കാലഘട്ടത്തിൽ ബോളിവുഡില്‍ സജീവമായിരുന്നു രവി ടണ്ടന്‍. സംവിധായകനും നിർമ്മാതാവും എഴുത്തുകാരനുമായ അദ്ദേഹം 'അൻഹോണി', 'ഖേൽ ഖേൽ മേ', 'മജ്ബൂർ', 'ഖുദ്ദാർ', 'സിന്തഗി' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്.

Also Read: ഇന്ത്യയില്‍ ഇതാദ്യം! ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ ഫഹദും നസ്രിയയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.