ETV Bharat / sitara

'വൈറസ് ഫര്‍ഹാനെയും പിടികൂടി'; കൊവിഡ് സ്ഥിരീകരിച്ച് മാധവൻ - madhavan covid farhan rancho news

ആമിര്‍ ഖാന് പിന്നാലെ തനിക്കും കൊവിഡ് ബാധിച്ചുവെന്ന വാര്‍ത്ത പുറംലോകത്തെ അറിയിക്കാൻ ത്രീ ഇഡിയറ്റ്സിലെ ചിത്രം പങ്കു വച്ച് വ്യത്യസ്തമായ ട്വീറ്റുമായി മാധവൻ

മാധവൻ കൊവിഡ് വാർത്ത  ഓൾ ഈസ് വെൽ മാധവൻ ആമിർ ഖാൻ വാർത്ത  ആമിർ ഖാൻ കൊവിഡ് വാർത്ത  മാധവൻ കൊറോണ പുതിയ വാർത്ത  madhavan caught covid 19 news  corona madhavan aamir khan news  aamir khan covid news latest  madhavan covid farhan rancho news  all is well 3 idiots madhavan tweet news
ആമിർ ഖാന് പിന്നാലെ തനിക്കും കൊവിഡെന്ന് മാധവൻ
author img

By

Published : Mar 25, 2021, 3:45 PM IST

കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആമിറിന്‍റെ ഏറ്റവും പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു നടന് കൊവിഡ് ബാധിച്ചത്. ആമിറിന് പിന്നാലെ, തനിക്കും കൊവിഡ് പോസിറ്റാവായെന്ന് നടൻ മാധവൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ, ത്രീ ഇഡിയറ്റ്സിലെ തന്‍റെയും ആമിർ ഖാന്‍റെയും കഥാപാത്രങ്ങളിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം മാധവൻ ആരാധകരെ അറിയിച്ചത്.

  • Farhan HAS to follow Rancho and Virus has always been after us BUT this time he bloody caught up. 😡😡😄😄BUT-ALL IS WELL and the Covid🦠 will be in the Well soon. Though this is one place we don’t want Raju in😆😆. Thank you for all the love ❤️❤️I am recuperating well.🙏🙏🙏 pic.twitter.com/xRWAeiPxP4

    — Ranganathan Madhavan (@ActorMadhavan) March 25, 2021 " class="align-text-top noRightClick twitterSection" data=" ">

"ഫര്‍ഹാന്‍ എപ്പോഴും റാഞ്ചോയെ പിന്തുടരുന്നു. ഇരുവരേയും പിന്തുടര്‍ന്ന് വൈറസും എപ്പോഴും കൂടെയുണ്ടാകും. എന്നാല്‍ ഇത്തവണ വൈറസ് നമ്മളെ പിടികൂടിയിരിക്കുന്നു. പക്ഷേ ഓൾ ഈസ് വെൽ. ഇതില്‍ നിന്നും എത്രയും വേഗം ഞങ്ങൾ സുഖം പ്രാപിക്കും. ഇവിടെമാത്രമാണ് രാജുവിനെ ഞങ്ങള്‍ക്കൊപ്പം കൂട്ടാത്തത്. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. ഞാൻ സുഖം പ്രാപിക്കുന്നു," എന്നാണ് മാധവൻ ട്വീറ്റ് ചെയ്‌തത്. ഒപ്പം, ത്രീ ഇഡിയറ്റ്സിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രവും മാധവൻ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

2009ൽ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്സിൽ റാഞ്ചോ എന്ന കഥാപാത്രമായി ആമിർ ഖാനും ഫർഹാൻ ഖുറേഷിയായി മാധവനും രാജു രസ്തോഗിയായി ശർമാൻ ജോഷിയും വേഷമിട്ടു. കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫിസ് ഹിറ്റായിരുന്നു. ത്രീ ഇഡിയറ്റ്സിന് പുറമെ, രംഗ് ദേ ബസന്തിയിലും ആമിർ ഖാനും മാധവനും സുഹൃത്തുക്കളായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.