ETV Bharat / sitara

Dharmendra | Rocky Aur Rani Ki Prem Kahani | 'ധര്‍മേന്ദ്ര രണ്‍വീര്‍ സിങ്ങിനേക്കാള്‍ ചെറുപ്പം'; റോക്കി ഓര്‍ റാണിക്ക് വേണ്ടി പോസ്‌ ചെയ്‌ത്‌ താരങ്ങള്‍

'Dharmendra looking younger than Ranveer Singh' : 'റോക്കി ഓര്‍ റാണി'യിലെ ഷൂട്ടിങ് ചിത്രങ്ങള്‍ പങ്കുവച്ച്‌ ധര്‍മേന്ദ്ര

Dharmendra poses with Ranveer Singh Alia Bhatt  Rocky Aur Rani shoot  Dharmendra pics during Rocky Aur Rani shoot  Dharmendra looking younger than Ranveer Singh  ധര്‍മ്മേന്ദ്ര രണ്‍വീര്‍ സിങിനെക്കാള്‍ ചെറുപ്പക്കാരന്‍  Dharmendra with Rocky Aur Rani stars  Dharmendra shares pic during Rocky Aur Rani shoot  Dharmendra's instagram post on Rocky Aur Rani stars  Dharmendra looking younger than Ranveer Singh  Dharmendra with Shabana Azmi  Dharmendra with Alia Bhatt Ranveer Singh Karan Johar  Alia Bhatt Ranveer Singh pics in Rocky Aur Rani viral  Rocky Aur Rani release  Bollywood news  Latest Entertainment news  Bollywood celebrity news
Dharmendra pics during Rocky Aur Rani shoot : 'ധര്‍മ്മേന്ദ്ര രണ്‍വീര്‍ സിങിനെക്കാള്‍ ചെറുപ്പക്കാരന്‍'; റോക്കി ഓര്‍ റാണിക്ക് വേണ്ടി പോസ്‌ ചെയ്‌ത്‌ താരങ്ങള്‍
author img

By

Published : Nov 30, 2021, 8:22 PM IST

Dharmendra with Rocky Aur Rani stars : യുവ താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ മുതിര്‍ന്ന താരം ധര്‍മേന്ദ്ര. ബോളിവുഡ് താര ജോഡികളായ ആലിയ ഭട്ട്‌, രണ്‍വീര്‍ സിങ്, ഷബാന ആസ്‌മി, കരണ്‍ ജോഹര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

Dharmendra shares pic during Rocky Aur Rani shoot : ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ധര്‍മേന്ദ്ര, ആലിയ ഭട്ട്‌, രണ്‍വീര്‍ കപൂര്‍, ഷബാന ആസ്‌മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'. സിനിമയുടെ ഡല്‍ഹിയിലെ സെറ്റില്‍ നിന്നുമെടുത്ത ചിത്രങ്ങളാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

Dharmendra's instagram post on Rocky Aur Rani stars : ചിത്രത്തിനൊപ്പം അദ്ദേഹം കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'സുഹൃത്തുക്കളെ, എല്ലാവരില്‍ നിന്നും അളവറ്റ സ്‌നേഹവും ബഹുമാനവുമാണ് എനിക്ക്‌ ലഭിച്ചത്. ഒരു പുതിയ ടീമിനൊപ്പമാണ് ജോലി ചെയ്യുന്നതെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.' -ധര്‍മേന്ദ്ര കുറിച്ചു.

Dharmendra looking younger than Ranveer Singh : പോസ്‌റ്റ്‌ ആരാധകരും ഏറ്റെടുത്തു. അദ്ദേഹത്തിന്‍റെ കുറിപ്പിന് താഴെ നിരവധി കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. 'സാര്‍, രണ്‍വീര്‍ സിങ്ങിനേക്കാളും താങ്കള്‍ക്ക് ഒരുപാട് ചെറുപ്പം തോന്നിപ്പിക്കുന്നു.' ഒരു ആരാധകന്‍ കുറിച്ചു. 'നിങ്ങള്‍ ഒരു ലെജന്‍ഡാണ്. താങ്കള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയത് അവരുടെ ഒക്കെ ഭാഗ്യമാണ്.' -മറ്റൊരു കമന്‍റ് ഇങ്ങനെ.

Dharmendra with Shabana Azmi : കുത്തബ്‌ മിനാറിന്‍റെ അകത്ത് നിന്നുമെടുത്ത ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ വെള്ള സ്വെറ്ററും കറുത്ത പാന്‍റ്‌സുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. കൂടെ കഴുത്തില്‍ ഒരു മഫ്ലറും, തലയില്‍ ഒരു തൊപ്പിയുമുണ്ട്. വെള്ള സാരിയില്‍ സുന്ദരിയായി ഷബാനി ആസ്‌മിയാണ് അദ്ദേഹത്തിന്‍റെ അടുത്തുനില്‍ക്കുന്നത്. നേര്‍ത്ത പുഞ്ചിരിയോടെ അവര്‍ ധര്‍മേന്ദ്രയുടെ കയ്യില്‍ പിടിച്ചിരിക്കുന്നതും കാണാം.

Also Read : Unseen pics of Brahmastra set: ബച്ചനും രണ്‍ബീറിനും നിര്‍ദേശങ്ങള്‍ നല്‍കി അയാന്‍ മുഖര്‍ജി

Dharmendra with Alia Bhatt Ranveer Singh Karan Johar : പൂക്കള്‍ ഡിസൈനായി വരുന്ന ചുവപ്പും വെള്ളയും നിറമാര്‍ന്ന അതിമനോഹരമായ സാരിയാണ് ധര്‍മ്മേന്ദ്രയ്‌ക്ക് തൊട്ടടുത്ത് നില്‍ക്കുന്ന ആലിയ ഭട്ട്‌ ധരിച്ചിരിക്കുന്നത്. വെള്ള നിറമുള്ള ജാക്കറ്റും അതിനനുയോജ്യമായ പാന്‍റ്‌സും ധരിച്ച് ആലിയക്ക് അടുത്തായി രണ്‍വീര്‍ സിങും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത് വര്‍ണാഭമായ ഔട്ട്‌ഫിറ്റില്‍ കരണ്‍ ജോഹറും പോസ്‌ ചെയ്യുന്നുണ്ട്.

Alia Bhatt Ranveer Singh pics in Rocky Aur Rani viral : 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യുടെ ഷൂട്ടിങ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണിപ്പോള്‍. കുത്തബ്‌ മിനാറില്‍ നിന്നുള്ള രണ്‍വീറിന്‍റെയും ആലിയയുടെയും ചിത്രങ്ങള്‍ കഴിഞ്ഞ ഒരാഴ്‌ചയായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുത്തബ്‌ മിനാറിനകത്ത് രണ്ടുപേരും ഒന്നിച്ച് ഓടുന്നതും പോസ്‌ ചെയ്യുന്നതുമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

Rocky Aur Rani release : 2023 ഫെബ്രുവരി 10നാണ് ചിത്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് കരണ്‍ ജോഹര്‍ ആരാധകരെ അറിയിച്ചത്. റൊമാന്‍റിക്‌ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, രണ്‍വീര്‍ സിങ്, ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ഷബാന ആസ്‌മി എന്നിവര്‍ വേഷമിടുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.