രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ബോളിവുഡ് നടന്‍ അനുപം ഖേര്‍. പ്രതിസന്ധി ഘട്ടത്തെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പലതും ശരിയായവയാണെന്നും കൊവിഡ് പ്രതിരോധത്തില്‍ എവിടെയോ അവര്‍ക്ക് വീഴ്ച പറ്റിയെന്നും, പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് മോദി സര്‍ക്കാര്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നദികളില്‍ മനുഷ്യരുടെ മൃതദേഹം ഒഴുകുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ മനുഷ്യത്വമുള്ള എല്ലാവരെയും ബാധിക്കുമെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇവ മറ്റ് പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മുമ്പ് വിവിധ വിഷയങ്ങളിലായി മോദി സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് അനുപം ഖേര്‍.
Also read: കൊവിഡ് പ്രതിരോധം: അനുഷ്‌കയും വിരാടും ചേര്‍ന്ന് സമാഹരിച്ചത് 11 കോടി രൂപ