ETV Bharat / sitara

കിങ് ഖാന് ദുബായില്‍ നിന്ന് ഒരു തലയെടുപ്പുള്ള പിറന്നാള്‍ ആശംസ - Shah Rukh Khan 54th birthday

'ഹാപ്പി ബര്‍ത്ത് ഡേ ഷാരൂഖ് ഖാന്‍, ദ കിങ് ഓഫ് ബോളിവുഡ്' എന്ന് ദൃശ്യവല്‍കരിച്ചാണ് ദുബായ് നഗരം ഇന്ത്യയുടെ അഭിമാനതാരത്തിന് ആശംസകള്‍ അറിയിച്ചത്

കിങ് ഖാന് ദുബായില്‍ നിന്ന് ഒരു തലയെടുപ്പുള്ള പിറന്നാള്‍ ആശംസ
author img

By

Published : Nov 3, 2019, 12:43 PM IST

നവംബര്‍ 2 ബോളിവുഡിന്‍റെ സൂപ്പര്‍ താരം ഷാരൂഖാന്‍റെ അമ്പത്തിനാലാം പിറന്നാളായിരുന്നു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും നിരവധി ആരാധകരും സെലിബ്രിറ്റികളുമാണ് നവമാധ്യമങ്ങള്‍ വഴിയും അല്ലാതെയും എസ്ആര്‍കെക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ആ ആശംസകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ദുബായില്‍ നിന്നുമൊരു കിടിലന്‍ പിറന്നാള്‍ ആശംസ താരത്തെ തേടി എത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഉയരമേറിയതും മനുഷ്യനിര്‍മിതവുമായ ബുര്‍ജ് ഖലീഫയില്‍ വര്‍ണവിളക്കുകളാല്‍ 'ഹാപ്പി ബര്‍ത്ത് ഡേ ഷാരൂഖ് ഖാന്‍, ദ കിങ് ഓഫ് ബോളിവുഡ്' എന്ന് ദൃശ്യവല്‍കരിച്ചാണ് ദുബായ് നഗരം ഇന്ത്യയുടെ അഭിമാനതാരത്തിന് ആശംസകള്‍ അറിയിച്ചത്. ഒപ്പം ഷാരൂഖ് ചിത്രം ഓം ശാന്തി ഓമിലെ ഗാനങ്ങളുടെ അകമ്പടിയുമുണ്ടായിരുന്നു.

ലോകത്തിലെ പല പ്രമുഖരുടെയും പേരും ചിത്രങ്ങളും മുമ്പ് ബുര്‍ജ് ഖലീഫയില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു സിനിമാതാരത്തിന്‍റെ പേര് ബുര്‍ജ് ഖലീഫയില്‍ തെളിയുന്നത്. ഇത് കിങ് ഖാന്‍റെ ആരാധകരെയും അക്ഷാരര്‍ത്ഥത്തില്‍ ഞെട്ടിച്ചു. വൈകിയാണെങ്കിലും നടന്‍ സല്‍മാന്‍ ഖാനും താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ പങ്കുവെച്ചിരുന്നു. തന്‍റെ സഹപ്രവര്‍ത്തകരായ താരങ്ങള്‍ക്കൊപ്പം ഹാപ്പി ബര്‍ത്ത് ഡേ എന്ന് പാടികൊണ്ട് ഷാരൂഖാന്‍റെ സിഗ്നേച്ചര്‍ പോസില്‍ നിന്നുകൊണ്ടായിരുന്നു സല്‍മാന്‍റെ പിറന്നാള്‍ ആശംസ. നടിമാരായ ജാക്വിലിന്‍ ഫര്‍ണാണ്ടസ്, സോനാക്ഷി സിന്‍ഹ എന്നിവരും സല്‍മാനൊപ്പം ഉണ്ടായിരുന്നു.

ബോളിവുഡ് താരങ്ങള്‍ക്കായി അമിതാഭ് ബച്ചന്‍റെ വീട്ടില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഐശ്വര്യ റായിയുടെ മാനേജര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സമയോചിതമായ ഇടപെടലിലൂടെ ഷാരൂഖായിരുന്നു അവരെ രക്ഷിച്ചത്. അന്നും കിങ് ഖാന്‍റെ പ്രവൃത്തിയില്‍ അഭിനന്ദനമറിയിച്ച് സല്‍മാന്‍ ഖാന്‍ വീഡിയോ പങ്കുവെച്ചിരുന്നു. അനുഷ്ക ശര്‍മ നായികയായി എത്തിയ സീറോയാണ് ഷാരൂഖിന്‍റെതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.