ETV Bharat / sitara

അമിതാഭ് ബച്ചന്‍റെയും നടി രേഖയുടെയും ബംഗ്ലാവുകള്‍ സീല്‍ ചെയ്തു

author img

By

Published : Jul 12, 2020, 12:51 PM IST

സ്ഥലം അണുവിമുക്തമാക്കുന്നതിനായി ബി‌എം‌സി സംഘം ഇരുവരുടെയും ബംഗ്ലാവുകളിലെത്തി

Amitabh Bachchan Jalsa Bungalow sealed  അമിതാഭ് ബച്ചന്‍റെയും നടി രേഖയുടെയും ബംഗ്ലാവുകള്‍ സീല്‍ ചെയ്തു  ബംഗ്ലാവുകള്‍ സീല്‍ ചെയ്തു  അമിതാഭ് ബച്ചന്‍ കൊവിഡ്  നടി രേഖ ബംഗ്ലാവ്  Amitabh Bachchan Jalsa Bungalo
അമിതാഭ് ബച്ചന്‍റെയും നടി രേഖയുടെയും ബംഗ്ലാവുകള്‍ സീല്‍ ചെയ്തു

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരുമിപ്പോള്‍ നാനാവതി ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചന്‍റെ ബംഗ്ലാവ് അധികൃതര്‍ സീല്‍ ചെയ്തു. സ്ഥലം അണുവിമുക്തമാക്കുന്നതിനായി ബി‌എം‌സി സംഘം ജൽ‌സയിലെ ബച്ചന്‍റെ കുടുംബ വസതിയിലെത്തി ശുചീകരണ പ്രവൃത്തികള്‍ നടത്തുകയാണ്. അമിതാഭ് ബച്ചന് പുറമെ നടി രേഖയുെട മുംബൈയിലെ ബംഗ്ലാവും അധികൃതര്‍ സീല്‍ ചെയ്തു. സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് നടപടി. മുംബൈയിലെ ബാന്ദ്രയിലാണ് രേഖയുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയ്ന്‍മെന്‍റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇവിടം ബിഎംസി അധികൃതര്‍ അണുവിമുക്തമാക്കി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് രേഖയുടെ ബംഗ്ലാവില്‍ ഉള്ളത്. കൊവിഡ് ബാധിതനായ വ്യക്തി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.