ETV Bharat / sitara

ബിഗ് ബിയും സ്വയം 'ഹോം ക്വാറന്‍റൈന്' വിധേയനായി - അമിതാഭ് ബച്ചന്‍

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കൈയ്യില്‍ പതിക്കുന്ന സ്റ്റാമ്പിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍റെ ട്വീറ്റ്

Amitabh Bachchan Home Quarantined stamp  Amitabh Bachchan on Home Quarantined  Amitabh Bachchan on coronavirus awareness  Amitabh Bachchan latest news  Amitabh Bachchan latest updates  ബിഗ് ബിയും സ്വയം 'ഹോം ക്വാറന്‍റൈന്' വിധേയനായി  അമിതാഭ് ബച്ചന്‍  അമിതാഭ് ബച്ചന്‍ ട്വീറ്റ്
ബിഗ് ബിയും സ്വയം 'ഹോം ക്വാറന്‍റൈന്' വിധേയനായി
author img

By

Published : Mar 18, 2020, 5:15 PM IST

മുംബൈ: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ സ്വയം ഹോം ക്വാറന്‍റൈന് വിധേയനായി. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കൈയ്യില്‍ പതിക്കുന്ന സ്റ്റാമ്പിന്‍റെ ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു ബച്ചന്‍റെ ട്വീറ്റ്.

'ടി 3473 വോട്ടര്‍മഷി ഉപയോഗിച്ച് സ്റ്റാമ്പിങ് ആരംഭിച്ചു. സുരക്ഷിതരായിരിക്കുക... ജാഗ്രത പുലര്‍ത്തുക... രോഗം കണ്ടെത്തിയാല്‍ ഐസൊലേഷനില്‍ പ്രവേശിക്കുക...' അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

  • T 3473 - Stamping started on hands with voter ink, in Mumbai .. keep safe , be cautious , remain isolated if detected .. pic.twitter.com/t71b5ehZ2H

    — Amitabh Bachchan (@SrBachchan) March 17, 2020 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ വൈറസുമായി ബന്ധപ്പെട്ടുള്ള ബോധവല്‍കരണത്തിന് സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു താരം. വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള ഒരു കവിതയും വീഡിയോയും അടുത്തിടെ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഞായറാഴ്ചകളില്‍ വസതിക്ക് മുമ്പിലെ ആരാധകരുമായുള്ള കൂടിക്കാഴ്ചയും അദ്ദേഹം ഒഴിവാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.