കാലിഫോര്‍ണിയ: പുതിയ ഐഫോണുകളും വാച്ചുകളും പുറത്തിറക്കിയ ആപ്പിളിന്‍റെ ഫോര്‍ ഔട്ട് ഇവന്‍റ് 2022 ബുധനാഴ്‌ച നടന്നു. മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും ഫീച്ചറുകളില്‍ വിപ്ലവകരമായ മാറ്റങ്ങളുമായാണ് ഇത്തവണ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയത്. കാലിഫോർണിയയിലെ കുപെർട്ടിനോയിലെ ആപ്പിൾ പാർക്ക് കാമ്പസിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിൽ നിന്ന് ആപ്പിൾ സിഇഒ ടിം കുക്ക് എല്ലാവരേയും സ്വാഗതം ചെയ്‌തതോടെയാണ് പരിപാടിക്ക് തുടക്കമായത്.
തുടര്‍ന്നാണ് പുതിയ ആപ്പിളിന്‍റെ പുതിയ മോഡലുകളുടെ അവതരണം നടത്തിയത്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ അടങ്ങുന്നതാണ് ഐഫോണ്‍ 14 സീരിസ്. ഐഫോണ്‍ 14ന്‍റെ വില 79,9000 രൂപയിലും ഐഫോണ്‍ 14 പ്ലസിന്‍റെ വില 89,9000 രൂപയിലും ഐഫോണ്‍ 14 പ്രോ 1,29,9000 രൂപയിലും ഐഫോണ്‍ 14 പ്രോ മാക്‌സിന്‍റെ വില 1,39,900 രൂപയിലുമാണ് ആരംഭിക്കുന്നത്.
ആപ്പിളിന്‍റെ പുതിയ മോഡലുകളും അവയുടെ പ്രത്യേകതകള്‍:
ആപ്പിള്‍ വാച്ച് സീരിസ് 8: ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് ആപ്പിള്‍ വാച്ച് സീരിസ് 8. വാച്ച് ഉപയോഗിക്കുന്നയാളുടെ ശരീര താപനില ട്രാക്ക് ചെയ്യാനും ഇതിന് കഴിയും മാത്രമല്ല ഇതില്‍ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ഉണ്ടെന്നും കമ്പനി പറയുന്നു. അതുകൊണ്ട് തന്നെ വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് പനിയുണ്ടോ അല്ലെങ്കില്‍ പനി വരാനുള്ള ലക്ഷണമുണ്ടോയെന്നും വാച്ചില്‍ നിന്ന് മനസിലാക്കാം.
ഉപയോക്താവ് ഡ്രൈവ് ചെയ്യുമ്പോൾ മാത്രമേ താപനില അറിയാന്‍ സാധിക്കൂവെന്ന് കമ്പനി പറയുന്നത്. മാത്രമല്ല വാച്ചില്‍ നിന്ന് ലഭിക്കുന്ന റീഡിംഗ് വിവരങ്ങള്‍ അന്തിമ വിധിയായി കാണരുത്. പുതുതായി പുറത്തിറക്കിയ ആപ്പിള്‍ വാച്ച് സിരീസ്8 നാല് നിറങ്ങളിലാണുള്ളത്. മിഡ്‌നൈറ്റ് സ്റ്റാർലൈറ്റ്, സിൽവർ, പ്രൊഡക്റ്റ് റെഡ് എന്നിവയ്‌ക്കൊപ്പം മൂന്ന് സ്റ്റെയിൻലെസ് സ്റ്റീൽ ഫിനിഷുകളും: വെള്ളി, സ്വർണ്ണം, ഗ്രാഫൈറ്റ് എന്നിങ്ങനെയാണ് വാച്ചിന്‍റെ നിറങ്ങള്‍.
ആപ്പിള്‍ വാച്ച് എസ്ഇ: ആപ്പിള്‍ പുറത്തിറക്കിയ വാച്ചുകളിലെ മോഡലുകളില്‍ വെച്ച് ഏറ്റവും മികച്ച ഒന്നാണ് ആപ്പിള്‍ വാച്ച് എസ്ഇ. ഇതിന് റെറ്റിന ഒഎല്‍ഇഡി ഡിസ്പ്ലേ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ഫാൾ ഡിറ്റക്ഷൻ, എമർജൻസി എസ്ഒഎസ്, എന്നിവയാലാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നതാണ് ഇതിന്‍റെ പ്രത്യേകത. മാത്രമല്ല വാട്ടര്‍ ഫ്രൂഫ് കപ്പാസിറ്റി ഇതിന് വളരെ കൂടുതലാണ്. എപ്പോഴും ഓൺ ഡിസ്‌പ്ലേയും ഇതിന്‍റെ പ്രത്യേകതയാണ്.
ആപ്പിള്‍ വാച്ച് അള്‍ട്ര: വാച്ച് സീരിസ് 8നൊപ്പം ആപ്പിള്‍ പുറത്തിറക്കിയ ധാരാളം ഫീച്ചറുകളുള്ള വാച്ചാണ് ആപ്പിള്‍ വാച്ച് അള്‍ട്ര. പുതിയ രീതിയിലാണ് ഇതിന്‍റെ ഡിസ്‌പ്ലേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്‌പോർട്‌സ് ട്രാക്കിംഗ്, എക്‌സ്‌പ്ലോറേഷൻ, ഔട്ട്‌ഡോർ ആക്‌റ്റിവിറ്റികൾ എന്നിവക്കായി പ്രത്യേകം തയ്യാറാക്കിയ വാച്ചിന് മികച്ച ബാറ്ററി ലൈഫും ഉണ്ടെന്നതാണ് പ്രത്യേകത.
എ16ബയോണിക് ചിപ്പ്: 16 ബില്യണ്‍ ട്രാൻസിസ്റ്ററുകള്‍ അടങ്ങിയിരിക്കുന്ന A16 ബയോണിക് ചിപ്പില്‍ മള്‍ട്ടി കോര്‍ പ്രോസസറാണ് അടങ്ങിയിരിക്കുന്നത്. ഒരു സെക്കന്‍റില്‍ 17 ട്രില്യൺ ഓപ്പറേഷനുകൾ നടത്താന്‍ ഇതിന് കഴിവുണ്ട്. 4nm പ്രോസസിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ഐഒഎസ് 16: ഐഫോണ്‍ 14 പ്രോ മോഡലില്‍ ഉപയോഗിക്കാവുന്ന ഏറ്റവും പുതിയ ഡിസ്‌പ്ലേയാണിത്. പുതിയ മോഡലുകള്‍ എത്തുന്നതോയെ പഴയ ലോക്ക് സ്‌ക്രീനുകള്‍ മാറ്റി പുതിയത് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഫോണില്‍ ലഭിക്കുന്ന അലര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങളും സ്‌ക്രീനില്‍ കൊണ്ട് വന്നിട്ടുണ്ട്.
ഐഫോണ്‍14 ലൈന്‍-അപ്പ്: ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ ഫോണുകളിലെ മുഴുവന്‍ പ്രത്യേകതകളും ഉള്‍പ്പെടുത്തി രൂപകല്‌പന ചെയ്‌തിട്ടുള്ള ഫോണാണ് ഐഫോണ്‍14 ലൈന്‍-അപ്പ്. ഇതിന്‍റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിനെ ഡൈനാമിക് ഐലൻഡ്' എന്നാണ് അറിയപ്പെടുന്നത്.