സാൻ ഫ്രാൻസിസ്കോ: തങ്ങളുടെ 5ജി ഉപഭോക്താക്കളുടെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാനുള്ള മാർഗവുമായി എത്തിയിരിക്കുകയാണ് യുഎസ് ടെലികോം സേവന ദാതാവ് വെരിസോൺ. ബാറ്ററിയുടെ ചാർജ് എളുപ്പം തീരുന്നതായി തോന്നിയാൽ എൽടിഇ മോഡ് ഓണാക്കാനാണ് കമ്പനി ഉപഭോക്താക്കളോട് പറയുന്നത്. അതായത് 5ജി മോഡ് ഓഫ് ചെയ്‌തിടുക എന്നർഥം.
നിലവിൽ ഡിഎസ്എസ് എന്ന 5ജി ടെക്‌നോളജിയാണ് വെരിസോൺ ഉപയോഗിക്കുന്നത്. കമ്പനിക്ക് യുഎസിലെ എല്ലാ മേഖലയിലും വേഗതയേറിയ 5ജി നെറ്റ്‌വർക്ക് ഇല്ല. 5ജി അൾട്രാവേവ് എംഎം വേവ് കവറേജ് ഉപയോഗിച്ച് 5ജി നെറ്റ്‌വർക്ക് പ്രധാനം ചെയ്യുന്നതിന് പല അമേരിക്കൻ നഗരങ്ങളും നിയമപരമായി അംഗീകാരം നൽകിയിട്ടില്ലെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ നിലവിൽ വെരിസോണുൾപ്പെടെയുള്ള പല സേവനദാതാക്കളുടെയും 5ജി നെറ്റ്‌വർക്ക് 4ജി സ്‌പീഡിന് തുല്യമോ അതിൽ താഴെയോ ആണ്.