ETV Bharat / international

സൊമാലിയയിലെ ഐഎസ് നേതാവ് ബിലാൽ അൽ സുഡാനിയെ വധിച്ച് യുഎസ്

യുഎസ് സൈന്യം വടക്കൻ സൊമാലിയയിൽ നടത്തിയ ആക്രമണത്തിൽ ബിലാൽ അൽ സുഡാനിയെക്കൂടാതെ നിരവധി ഭീകരരും കൊല്ലപ്പെട്ടു

Senior ISIS leader Bilal al Sudani killed  ISIS leader Bilal al Sudani killed  Bilal al Sudani killed  ഐഎസ് നേതാവ് ബിലാൽ അൽ സുഡാനിയെ വധിച്ച് യുഎസ്  ബിലാൽ അൽ സുഡാനി  ഐഎസ്ഐഎസ്  ഐഎസ്ഐഎസ് നേതാവിനെ വധിച്ച് യുഎസ്  ലോയ്‌ഡ് ഓസ്റ്റിൻ  യുഎസ് ഭീകരവിരുദ്ധ ഓപ്പറേഷൻ
ഐഎസ് നേതാവ് ബിലാൽ അൽ സുഡാനിയെ വധിച്ച് യുഎസ്
author img

By

Published : Jan 27, 2023, 8:28 AM IST

വാഷിങ്ടണ്‍: വടക്കൻ സൊമാലിയയിൽ യുഎസ് ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്ഐഎസ്) മുതിർന്ന നേതാവ് ബിലാൽ അൽ സുഡാനി കൊല്ലപ്പെട്ടു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനാണ് പ്രസ്‌താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉത്തരവനുസരിച്ച് യുഎസ് നടത്തിയ ആക്രമണ ഓപ്പറേഷനിൽ നിരവധി ഐഎസ് തീവ്രവാദികളും കൊല്ലപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

'പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉത്തരവനുസരിച്ച് യുഎസ് സൈന്യം വടക്കൻ സൊമാലിയയിൽ ഒരു ആക്രമണ ഓപ്പറേഷൻ നടത്തി. സോമാലിയയിലെ ഐസിസ് നേതാവും പ്രധാന സഹായിയുമായ ബിലാൽ അൽ സുഡാനി ഉൾപ്പെടെ നിരവധി ഐസിസ് അംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആഫ്രിക്കയിൽ ഐഎസിന്‍റെ സാന്നിധ്യം വളർത്തുന്നതിലും അഫ്‌ഗാനിസ്ഥാനിലുൾപ്പെടെ ലോകമെമ്പാടുമുള്ള ഭീകര ഗ്രൂപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിലും പ്രധാനിയാണ് അൽ-സുഡാനി.

ഈ നടപടി യുണൈറ്റഡ് സ്റ്റേറ്റ്സിനെയും ഞങ്ങളുടെ പങ്കാളികളെയും കൂടുതൽ സുരക്ഷിതവമാക്കുന്നു. കൂടാതെ സ്വദേശത്തും വിദേശത്തുമുള്ള ഭീകരവാദ ഭീഷണിയിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ ദൃഢമായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. ഈ ഓപ്പറേഷനിൽ സാധാരണക്കാരായ ജനങ്ങൾക്ക് ആർക്കും തന്നെ പരിക്കേറ്റിട്ടില്ല.' ലോയ്‌ഡ് ഓസ്റ്റിൻ വ്യക്‌തമാക്കി.

മേഖലയിലെ പ്രധാന തീവ്രവാദ സംഘടനയായ അൽ ശബാബിന്‍റെ പരിശീലന ക്യാമ്പിലേക്ക് വിദേശത്തുനിന്ന് പണവും ആളുകളെയും എത്തിച്ചതിന് 2012 മുതൽ ബിലാൽ അൽ സുഡാനിക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം യുഎസ് സേന സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന ഐഎസ്ഐഎസ് നേതാക്കൾ ഉൾപ്പെടെ നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.