ETV Bharat / international

വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു ; ഒഴിവായത് വൻ അപകടം

author img

By ETV Bharat Kerala Team

Published : Jan 18, 2024, 2:05 PM IST

Malaysia bound flight suffers tyre burst: 130 യാത്രക്കാരുമായി ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു. ഒഴിവായത് വൻ അപകടം.

Flight Suffers Tyre Burst  വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു  Malaysia Kuala Lumpur flight  മലേഷ്യൻ അന്താരാഷ്ട്ര വിമാനം
Malaysia Fligh

ചെന്നൈ : മലേഷ്യയിലേക്ക് പോകുകയായിരുന്ന വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു (Malaysia bound flight suffers tyre burst). വ്യാഴാഴ്‌ച മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന വിമാനത്തിന്‍റെ ടയറാണ് പൊട്ടിയത്. സംഭവം സമയത്ത് 130 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അതേസമയം യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് സിറ്റി എയർപോർട്ടിലെ ചെന്നൈ വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

മലേഷ്യൻ തലസ്ഥാനത്തേക്ക് പറന്നുയരുന്നതിന് മുൻപ് വിമാനത്തിന്‍റെ പിന്നിലെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. യാത്ര മുടങ്ങിയതോടെ യാത്രക്കാർക്ക് നഗരത്തിലെ ഹോട്ടലുകളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ യാത്ര പുനരാംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ മറ്റ് വിമാനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

യാത്രക്കാരന്‍ വിമാനത്തിലെ ശുചിമുറിയില്‍ കുടുങ്ങി : യാത്രക്കാരന്‍ വിമാനത്തിലെ ശുചിമുറിയില്‍ കുടുങ്ങിയത് ഒരു മണിക്കൂര്‍. മുംബൈ -ബെംഗളൂരു സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം (Mumbai-Bengaluru SpiceJet flight). പുലര്‍ച്ചെ രണ്ട് മണിയോടെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവമുണ്ടായത് (passenger trapped in the lavatory).

വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ ശുചിമുറിയിലേക്ക് പോയ യാത്രക്കാരനാണ് യാത്ര അവസാനിക്കും വരെ ശുചിമുറിയില്‍ തുടരേണ്ടി വന്നത് (Passenger trapped in Spice jet wash room). വാതിലിന്‍റെ പൂട്ട് ശരിയായി പ്രവര്‍ത്തിക്കാതെ വന്നതോടെ യാത്രികന്‍ ശുചിമുറിയില്‍ കുടുങ്ങുകയായിരുന്നു. ജീവനക്കാര്‍ പരിശ്രമിച്ചിട്ടും വാതില്‍ തുറക്കാനായില്ല. ഒടുവില്‍ പുറത്ത് നിന്ന് യാത്രക്കാരനെ ആശ്വസിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. വിമാനം ലാന്‍ഡ് ചെയ്‌ത ഉടന്‍ എഞ്ചിനീയര്‍ എത്തി പൂട്ട് തകര്‍ത്ത് യാത്രക്കാരനെ പുറത്തിറക്കുകയായിരുന്നു (Mal functioning of lock).

ഇയാളെ പുറത്തെത്തിച്ച ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി. സംഭവത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു. യാത്രികന് മുഴുവന്‍ യാത്രാക്കൂലിയും തിരികെ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്‍ വൈമാനികനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിമാനം വൈകുന്നതിനെ കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നതിനിടെയാണ് സംഭവം. ഇതില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍ഡിഗോ സഹവൈമാനികന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ മൂടല്‍ മഞ്ഞ് കാരണം ഉത്തരേന്ത്യയില്‍ വിമാനഗതാഗതം താറുമാറായിരിക്കുകയാണ്. 53 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. 120 വിമാനങ്ങള്‍ വൈകുകയും ചെയ്‌തു. 33 ആഭ്യന്തര വിമാനങ്ങളെയും 43 രാജ്യാന്തര വിമാനങ്ങളെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് ഇന്ന് നാല് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. കാഴ്‌ചദൂരം പൂജ്യം ഡിഗ്രിയിലേക്ക് താണു. തെരുവില്‍ കഴിയുന്നവര്‍ പലരും സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. ഇവിടെ കിടക്കകളും പുതപ്പും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: ഡൽഹിയിൽ താപനില 4 ഡിഗ്രി ; മൂടൽമഞ്ഞുമൂലം 53 വിമാനങ്ങൾ റദ്ദാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.