ETV Bharat / international

അണയാതെ ഖലിസ്ഥാൻ പ്രതിഷേധം, അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് നേരെ പ്രക്ഷോഭം; അമൃത്പാലിനായി തെരച്ചിൽ തുടരുന്നു - ഖാലിസ്ഥാൻ അനുകൂലികൾ

അമൃത്പാൽ സിങ്ങിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ട് ഒരാഴ്‌ച പിന്നിടുമ്പോഴും വിവിധ രാജ്യങ്ങളിൽ ഖലിസ്ഥാൻ അനുകൂല പ്രതിഷേധം ശക്തമാവുകയാണ്. ശനിയാഴ്‌ച വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് നേരെ ഖലിസ്ഥാൻ അനുകൂലവാദികളുടെ ആക്രമണം

Khalistan supporters try to incite violence  Amritpal Singh  ഖലിസ്ഥാൻ പ്രതിഷേധം  അമൃത്പാൽ സിങ്  അമൃത്പാൽ സിംഗ്  ഇന്ത്യൻ എംബസി  indian politics  national trending  ഖാലിസ്ഥാൻ അനുകൂലികൾ  വാരിസ് പഞ്ചാബ് ദി
ഖലിസ്ഥാൻ പ്രതിഷേധം
author img

By

Published : Mar 26, 2023, 12:35 PM IST

വാഷിങ്ടൺ: ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദി നേതാവ് അമൃത്പാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ട് ഒരാഴ്‌ച പിന്നിടുമ്പോള്‍ വിവിധ രാജ്യങ്ങളിൽ ഖലിസ്ഥാൻ അനുകൂല പ്രതിഷേധം ശക്തമാകുന്നു. അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങളിൽ നൂറ് കണക്കിന് ഖലിസ്ഥാൻ അനുകൂല വാദികളാണ് ആക്രമണം അഴിച്ചു വിട്ടത്.

ഇന്ത്യൻ എംബസിക്ക് നേരെ പ്രതിഷേധം: ഖാലിസ്ഥാൻ അനുകൂലി സംഘം ഇന്ത്യൻ എംബസിക്ക് നേരെ പ്രതിഷേധം നടത്തി. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും പ്രാദേശിക പൊലീസിന്‍റെയും സമയോചിതമായ ഇടപെടൽ മൂലം ലണ്ടനിലെയും സാൻ ഫ്രാൻസിസ്കോയിലെയും ആക്രമണത്തിന് സമാനമായ സംഭവങ്ങള്‍ ആവർത്തിച്ചില്ല.

ശനിയാഴ്‌ച വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് തടിച്ചുകൂടിയ വിഘടനവാദി സിഖുകാർ, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിനെതിരെ അധിക്ഷേപകരമായ ഭാഷയിൽ സംസാരിക്കുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാൽ പ്രതിഷേധസമയത്ത് അംബാസഡർ എംബസിയിൽ ഉണ്ടായിരുന്നില്ല. പ്രതിഷേധക്കാർ റോഡിന് സമീപമുള്ള കെട്ടിടത്തിന്‍റെ ജനലുകളും ഗ്ലാസുകളും തകർക്കുകയും അക്രമാസക്തരാകുകയും ചെയ്‌തു.

കാര്യങ്ങൾ നിയന്ത്രണാതീതമായേക്കാമെന്ന് മനസിലാക്കിയ രഹസ്യാന്വേഷണ വിഭാഗവും ലോക്കൽ പൊലീസും സുരക്ഷ ശക്തിപ്പെടുത്തുകയും കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്യുകയായിരുന്നു. മാർച്ച് 21നായിരുന്നു യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയത്. കോൺസുലേറ്റ് ആക്രമണത്തിൽ പ്രക്ഷോഭകാരികൾ ഗ്ലാസ് ഡോറുകളും മറ്റും അടിച്ചു തകർത്തിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധികളെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്‌തു.

ഇന്ത്യൻ വംശനായ മാധ്യമപ്രവർത്തന് നേരെ ആക്രമണം: ഇന്ത്യൻ എംബസിക്ക് നേരെ നടന്ന ഖലിസ്ഥാൻ അനുകൂല പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശനായ മാധ്യമപ്രവർത്തന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ അക്രമികൾ മാധ്യമ പ്രവർത്തകനായ ലളിത് ഝായുടെ കരണത്ത് അടിക്കുകയായിരുന്നു.

ശനിയാഴ്‌ച ഉച്ചയോടെ നടന്ന ആക്രമണത്തെ തുടർന്ന് അമേരിക്കയിലെ ഇന്ത്യൻ എംബസി അപലപിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ആക്രമണത്തിൽ നിന്നും തന്നെ രക്ഷിച്ചതിന് യുഎസിലെ രഹസ്യാന്വേഷണ സംഘത്തോട് ലളിത് ഝാ നന്ദി പറഞ്ഞു. ഖലിസ്ഥാൻ വാദികൾ തന്‍റെ ഇടത്തേ ചെവിക്ക് നോക്കി അടിക്കുകയായിരുന്നു എന്നും വടി കൊണ്ട് മർദിച്ചു എന്നും ലളിത് ഝാ അറിയിച്ചു.

കാനഡയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തു: വ്യാഴാഴ്‌ച കാനഡയിലെ ഒന്‍റാറിയോയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ ഖാലിസ്ഥാൻ അനുകൂലികൾ നശിപ്പിക്കുകയും പ്രതിമയിൽ പെയിന്‍റ് സ്പ്രേ ചെയ്യുകയും ചെയ്‌തു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും ഖാലിസ്ഥാനി തീവ്രവാദികൾ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് കാനഡയിലെ സംഭവം.

എന്നാൽ വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രസ്‌താവന നടത്തിയിട്ടില്ല. സ്രോതസുകൾ നല്‍കുന്ന വിവരം അനുസരിച്ച് ഇന്ത്യൻ സർക്കാർ സമ്മാനിച്ച മഹാത്മാഗാന്ധിയുടെ ആറടി ഉയരമുള്ള പ്രതിമ 2012 ൽ സ്ഥാപിതമായതാണ്.

പിടികൊടുക്കാതെ അമൃത്‌പാൽ; ഇരുട്ടിൽ തപ്പി പൊലീസ്: അമൃത്പാൽ സിങ്ങിനെയും കൂട്ടാളികളെയും പിടികൂടാൻ പഞ്ചാബ് പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ട് ഒരാഴ്‌ച കഴിഞ്ഞു. ഇതുവരെ നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അതേസമയം ഹരിയാനയിൽ നിന്ന് അമൃത്പാല്‍ സിങ്ങിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഷഹബാദിൽ നിന്നുള്ള ദൃശ്യങ്ങളെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്. ഷഹബാദി‌ലെ വീട്ടിൽ ബൽജീത് കൗർ എന്ന സ്ത്രീ അമൃത്പാൽ സിങ്ങിനും സഹായി പാപാൽപ്രീത് സിങ്ങിനും അഭയം നൽകിയിരുന്നു. ഇവിടെ നിന്നാണ് ദൃശ്യങ്ങൾ. ഈ സ്ത്രീയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.