ETV Bharat / international

അഞ്ച് ഗ്രഹങ്ങൾ ഒരേ ദിവസം ഒരേ നിരയിൽ ; ആകാശത്തെ അപൂർവ കാഴ്‌ച

author img

By

Published : Mar 28, 2023, 8:06 PM IST

ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് എന്നീ അഞ്ച് ഗ്രഹങ്ങൾ ഒരേ നിരയിൽ

rare coincidence in sky  five planets in one line in sky  Planet Parade  solar system  Planets  Planet Alignment  five planets line up  astronomical event  astronomy  ഗ്രഹങ്ങളുടെ അപൂർവ പ്രതിഭാസം  ഗ്രഹങ്ങൾ  പ്ലാനറ്റ് പരേഡ്  പ്ലാനറ്റ് അലൈൻമെന്‍റ്  വീർ ബഹാദൂർ സിംഗ് പ്ലാനറ്റോറിയം  അമർ പാൽ സിംഗ്  സൂര്യാസ്‌തമയം  ആകാശ കാഴ്‌ച
പ്ലാനറ്റ് പരേഡ്

ഹൈദരാബാദ് : 2023 മാർച്ച് 28 ചൊവ്വാഴ്‌ച ശാസ്ത്രകുതുകികള്‍ക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണ്. ആകാശത്ത് ഗ്രഹങ്ങളുടെ അപൂർവ പ്രതിഭാസമാണ് ദൃശ്യമാകുന്നത്. എല്ലാ വർഷവും സൗരയൂഥത്തിലെ ചില ഗ്രഹങ്ങൾ ഒരു നേർരേഖയിൽ വരുന്ന പ്രതിഭാസം ആകാശത്ത് ദൃശ്യമാകാറുണ്ട്. 'പ്ലാനറ്റ് പരേഡ് ' അല്ലെങ്കിൽ ' പ്ലാനറ്റ് അലൈൻമെന്‍റ് ' എന്നാണ് ഇത് അറിയപ്പെടുന്നത്. പ്ലാനറ്റ് പരേഡിൽ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് തുടങ്ങിയ ഗ്രഹങ്ങളെ ഭൂമിയിലുള്ളവർക്ക് കാണാൻ കഴിയും എന്നതാണ് ഈ കാഴ്‌ചയുടെ പ്രത്യേകത.

ദൃശ്യം സൂര്യാസ്‌തമയ സമയത്ത് പടിഞ്ഞാറ് ഭാഗത്ത് : ഇന്ന് സൂര്യാസ്‌തമയ സമയം മുതലാണ് ഈ കാഴ്‌ച ആകാശത്ത് ദൃശ്യമാകുന്നതെന്ന് ഉത്തർപ്രദേശിലെ വീർ ബഹാദൂർ സിംഗ് പ്ലാനറ്റോറിയത്തിലെ ജ്യോതി ശാസ്‌ത്രജ്‌ഞനായ അമർ പാൽ സിംഗ് അറിയിച്ചു. സൂര്യാസ്‌തമയ സമയത്ത് ആളുകൾ പടിഞ്ഞാറോട്ട് അഭിമുഖീകരിക്കാനും തെളിഞ്ഞ ആകാശത്തേക്ക് നോക്കാനും ഗ്രഹങ്ങളുടെ ഈ അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാനും അദ്ദേഹം പറഞ്ഞു. ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉപയോഗിച്ച് നോക്കിയാൽ കൂടുതൽ കൃത്യതയോടെ ഈ ആകാശക്കാഴ്‌ചയുടെ ദൃശ്യാനുഭവം ലഭിക്കും.

also read: മഞ്ഞുരുകുന്നതും സമുദ്രജലത്തിന് ചൂടേറുന്നതും അന്‍റാർട്ടിക്കയിലെ ഹിമാനികളുടെ വേഗം കൂട്ടുന്നു ; പഠനങ്ങൾ

പ്ലാനറ്റോറിയത്തിൽ സന്ദർശനാനുമതി : സാധാരണ ദിവസങ്ങളിൽ പോലും ആളുകൾക്ക് ആകാശത്ത് രണ്ടോ മൂന്നോ ഗ്രഹങ്ങളെ കാണാൻ കഴിയും. എന്നാൽ വർഷത്തിലെ ഈ പ്രത്യേക സമയത്ത് ആകാശത്ത് ചന്ദ്രനോടൊപ്പം അഞ്ച് ഗ്രഹങ്ങളെ ഒരുമിച്ച് കാണാൻ സാധിക്കും. യുറാനസ് ഗ്രഹത്തെ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ കൂടുതൽ സാങ്കേതികതയുള്ള ടെലസ്‌കോപ്പിലൂടെ ഈ ദൃശ്യം കാണാനും ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതൽ അറിയാനും ആളുകൾക്ക് ഗോരഖ്‌പൂരിലെ വീർ ബഹാദൂർ സിംഗ് പ്ലാനറ്റോറിയം സന്ദർശിക്കാവുന്നതാണ്.

also read: ചരിത്രത്തിലേക്ക് കുതിക്കാൻ എൽവിഎം 3: വിക്ഷേപണം ഇന്ന് ഒമ്പത് മണിക്ക്; കൗണ്ട്‌ ഡൗൺ ആരംഭിച്ചു

ഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയം : സൂര്യാസ്‌തമയത്തിന് ശേഷമാണ് ഈ പ്രതിഭാസം ആകാശത്ത് സംഭവിക്കാൻ തുടങ്ങുക. ഇന്ത്യയിൽ മാർച്ച് 28 ന് സൂര്യാസ്‌തമയം 06:36 നാണ് നടക്കുക. അതിനാൽ വൈകുന്നേരം 06:36 മുതലാണ് 'പ്ലാനറ്റ് പരേഡ് ' ദൃശ്യമാവുക. എന്നാൽ ഇതിന് ശേഷം ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ പരേഡിൽ ദൃശ്യമാകണമെന്നില്ല.

also read: 'ജിപിടി-3.5 നെക്കാള്‍ കേമന്‍, ഇമേജുകളും ടെക്‌സ്‌റ്റ് ഇന്‍പുട്ടുകളും സ്വീകരിക്കും'; ജിപിടി-4 ന്‍റെ വരവറിയിച്ച് മൈക്രോസോഫ്‌റ്റ്

ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളെ ഏകദേശം വൈകുന്നേരം 06:36 നും ശുക്രൻ, യുറാനസ് എന്നീ ഗ്രഹങ്ങൾ യഥാക്രമം രാത്രി 08:34 നും 08:44 നുമാണ് ദൃശ്യമാവുക. പ്ലാനറ്റ് പരേഡ് അവസാനമായി കണ്ടത് 2022 ജൂൺ 24 നാണ്. അടുത്ത വർഷം 2024 സെപ്‌റ്റംബർ 8 നാണ് ഇനി ഈ പ്രതിഭാസം ദൃശ്യമാവുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.