ETV Bharat / international

ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം: ജനം തെരുവില്‍, മന്ത്രിമാരുടെ വസതി കൈയേറാൻ ശ്രമം; അടിച്ചമര്‍ത്തി പൊലീസ് - anti government protest in sri lanka

അഭിഭാഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സിനിമ താരങ്ങള്‍, കായിക താരങ്ങള്‍ തുടങ്ങി സമൂഹത്തിന്‍റെ പല മേഖലയിലുള്ളവർ പ്രതിഷേധത്തിന് പിന്തുണയുമായി തെരുവിലിറങ്ങി

ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി  ശ്രീലങ്ക പ്രക്ഷോഭം  ശ്രീലങ്ക പ്രതിഷേധം  ശ്രീലങ്ക ജനരോഷം  ശ്രീലങ്ക മന്ത്രിമാർ പ്രതിഷേധം  sri lanka economic crisis  sri lanka protest  anti government protest in sri lanka  sri lanka protest infront of pm house
ശ്രീലങ്കയില്‍ ജനരോഷം ശക്തമാകുന്നു; പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധം, ജലപീരങ്കി ഉപയോഗിച്ച് പൊലീസ്
author img

By

Published : Apr 5, 2022, 7:37 AM IST

കൊളംബോ: ഗുരുതര സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പ്രതിഷേധം ശക്തമായി. ജനരോഷം തണുപ്പിയ്ക്കാനായി സര്‍വകക്ഷി ദേശീയ സര്‍ക്കാരുണ്ടാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തിനിടെ രാത്രി മുഴുവന്‍ തെരുവുകളില്‍ പ്രതിഷേധം തുടര്‍ന്നു. മുന്‍മന്ത്രിമാരുടെ വസതികള്‍ പ്രതിഷേധക്കാര്‍ വളഞ്ഞു.

മുന്‍ ഊര്‍ജ മന്ത്രി ഗമിനി ലോകുഗെയുടെ വസതിയ്ക്ക് മുന്നില്‍ വന്‍ പ്രതിഷേധ പ്രകടനമുണ്ടായി. ലോകുഗെയുടെ വസതിയ്ക്ക് മുന്‍വശത്തുള്ള പരസ്യ ബോര്‍ഡിന് തീവച്ച പ്രക്ഷോഭകാരികള്‍, വസതിയ്ക്ക് നേരെ കല്ലെറിഞ്ഞു. മുന്‍മന്ത്രിമാരായ ചമല്‍ രജപക്‌സെ, ജാനക ബന്ദര തെന്നകൂണ്‍ എന്നിവരുടെ വസതികള്‍ക്ക് മുന്നിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി.

തങ്കലയിലെ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ ഔദ്യോഗിക വസതിയായ കാര്‍ട്ടന്‍ ഹൗസിന് മുന്നില്‍ കൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മുന്‍മന്ത്രി രോഹിത്ത അഭയ്‌ ഗുണവര്‍ധനയുടെ കലുത്തരയിലെ ഓഫിസിന് മുന്നിലും പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധക്കാരെ പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചാണ് പിരിച്ചുവിട്ടത്.

കൊളംബോയില്‍ ഇന്‍ഡിപന്‍ഡന്‍സ് സ്ക്വയര്‍, ലിപ്റ്റന്‍ റൗണ്ടെബൗട്ട്, ശാങ്കാരി-ലാ ഹോട്ടല്‍, ദിയത ഉയാന, രാജഗിരിയ ഫ്ലൈഓവര്‍, നെലും പോകുന തിയേറ്റര്‍, കൊളംബോ ദേശീയ ആശുപത്രി, കൊളംബോ സര്‍വകലാശാല, സ്ലേവ് ദ്വീപ് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. അഭിഭാഷക സംഘടന, മാധ്യമ സംഘടന, അഭിനേതാക്കള്‍, ഗായകര്‍, കായിക താരങ്ങള്‍ തുടങ്ങി നിരവധി പേരാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്. കൊളംബോയില്‍ വച്ച് നടന്ന പ്രതിഷേധങ്ങളില്‍ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നായകന്‍ സനത് ജയസൂര്യ, മുന്‍ ക്രിക്കറ്ററും മാര്‍ച്ച് റാഫറിയുമായ റോഷന്‍ മഹാനാമ, മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ ഭാര്യ യെഹാലി സംഗക്കാര എന്നിവരും പങ്കെടുത്തു.

Also read: ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കില്ല; റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.