ബെർമിങ്ഹാം (യുഎസ്): അലബാമയിലെ ബെർമിങ്ഹാമിൽ മോഷ്‌ടിച്ചതായി ആരോപിച്ച കാറുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച നടന്ന ഏറ്റുമുട്ടൽ വെടിവയ്പ്പിൽ കലാശിച്ചു (Alabama Birminghalm shootout over allegedly stolen car). വെടിവയ്പ്പിൽ 4 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമെന്ന് പൊലീസ് അറിയിച്ചു. 20-ാം സ്ട്രീറ്റ് എൻസ്‌ലി എക്‌സിറ്റിന് സമീപം തിരക്കേറിയ അന്തർസംസ്ഥാന പാത 59ൽ വൈകുന്നേരം 4.30 ന് ശേഷമാണ് സംഭവം നടന്നത്.
ഒരു കൂട്ടം ആളുകൾ അവരുടെ മോഷ്‌ട്ടിക്കപ്പെട്ടെന്നാരോപിക്കുന്ന വാഹനം കാണുകയും അതിനെ പിന്തുടരുകയും ചെയ്‌തതായിരിക്കാം എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ട്രൂമാൻ ഫിറ്റ്‌സ്‌ഗെറാൾഡ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പിന്നീട് ഇത് ഇരു ഗ്രൂപ്പുകളും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിവച്ചതായും സംഘർഷം വെടിവയ്പ്പില്‍ കലാശിച്ചതാകാമെന്നും ഫിറ്റ്സ്‌ഗെറാൾഡ് കൂട്ടിച്ചേർത്തു (confrontation over an allegedly stolen car in Birmingham).
മോഷ്‌ടിച്ച കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പേരെ ജീവന് ഭീഷണിയായ തരത്തിലുള്ള ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മറ്റ് രണ്ട് പേർ ജീവന് അപകടമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഫിറ്റ്‌സ്‌ഗെറാൾഡ് വ്യക്തമാക്കി. അവർ സ്വയം ആശുപത്രിയിൽ പോയി ചികിത്സ തേടിയതായും അദ്ദേഹം പറഞ്ഞു. മറ്റാർക്കും പരിക്കേറ്റിട്ടില്ല. വെടിവയ്‌പ്പിൽ നാല് പേരെയും സംശയിക്കുന്നതായും ഫിറ്റ്‌സ്‌ഗെറാൾഡ് പറഞ്ഞു.