ടെൽ അവീവ്: ലബനൻ ഇസ്രായേലിന്‍റെ വടക്കൻ മേഖലയിലേക്ക് 20 റോക്കറ്റുകൾ വര്‍ഷിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്). വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. അതില്‍ 10 എണ്ണം രാജ്യത്തെ മിസൈൽ പ്രതിരോധ സംവിധാനം തടഞ്ഞു. ആറെണ്ണം തുറന്ന സ്ഥലത്താണ് പതിച്ചത്.
മറ്റു മൂന്ന് റോക്കറ്റുകള്‍ അതിർത്തിയില്‍ വെച്ച് സേന പരാജയപ്പെടുത്തി. അതേസമയം, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ഇസ്രയേലി സ്ഥാനങ്ങൾക്ക് സമീപമുള്ള തുറന്ന മൈതാനത്ത് റോക്കറ്റ് പ്രയോഗിച്ചതെന്ന് ലെബനിലെ ഹിസ്ബുള്ള സംഘം പറഞ്ഞു.
ഔദ്യോഗിക പ്രസ്താവനയെ ഉദ്ധരിച്ച്, അൽജസീറ വെള്ളിയാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തിന് മറുപടിയായി, പിന്നാലെ ലെബനനിലേക്ക് ഇസ്രയേലിന്‍റെ ഐ.ഡി.എഫ് ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയാണ് വെള്ളിയാഴ്ച നടന്നത്.
ALSO READ: ഇന്ത്യ-ചൈന അതിർത്തിയിൽ നിർണായക നീക്കം; ഗോഗ്ര മേഖലയില്‍ സൈന്യം പിന്മാറി