മോസ്കോ: റഷ്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നികുതി സേവന വിഭാഗം മേധാവി മിഖായേൽ മിഷുസ്‌തിനെ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ നിർദേശിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രിയായിരുന്ന ദിമിത്രി മെദ്‌വെദേവ് രാജിവച്ചതിനെ തുടർന്നാണിത്. ഭരണഘടനാ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ശുപാർശ മുന്നോട്ടുവെച്ച പുടിന്‍റെ നടപടി എളുപ്പമാക്കാനാണ് രാജി വെക്കുന്നതെന്ന് ദിമിത്രി മെദ്‌വെദേവ് പറഞ്ഞിരുന്നു. ബുധനാഴ്‌ച പുടിൻ മെദ്‌വെദേവിന്‍റെ സേവനത്തിന് നന്ദി പറഞ്ഞു.
ഒരാഴ്‌ചക്കുള്ളിൽ റഷ്യൻ പാർലമെന്‍റിൽ അംഗീകാര വോട്ടെടുപ്പ് മിഷുസ്‌തിന് നേരിടേണ്ടിവരും. പുടിന്‍റെ ദീർഘകാല അനുയായിയായ മെദ്‌വെദേവ് 2012ലാണ് റഷ്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്.