ബ്രസീലിയ: ബ്രസീലിൽ 24 മണിക്കൂറിനിടെ 52,789 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19,262,518 ആയി. 1,548 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 538,942 ആയി.
17.91 മില്യൺ രോഗികളാണ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതതരുള്ള രാജ്യങ്ങളിൽ മൂന്നാമതാണ് ബ്രസീൽ. അമേരിക്കയും ഇന്ത്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
also read:ഇതാണ് ശരിക്കും ഹാക്കിങ്, ബംഗ്ലാദേശ് ബാങ്കില്‍ നിന്ന് കവർന്നത് 81 മില്യണ്‍ ഡോളർ
കഴിഞ്ഞ ദിവസം (ജൂലൈ 14) രാജ്യത്ത് 57,736 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ പഠന റിപ്പോർട്ടനുസരിച്ച് ലോകത്ത് ഇതുവരെ 188.72 ദശലക്ഷം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 4.06 ദശലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്‌തുവെന്നാണ്.