ഇസ്‌തംബുൾ: തുർക്കിക്ക് നന്ദി രേഖപ്പെടുത്തി നാറ്റോ സെക്രട്ടറി ജനറൽ. തുർക്കിയുടെ വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവ്സോഗ്ലുവുമായി നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് ജെൻസ് സ്റ്റോൾട്ടൻബർഗ് തുർക്കിയുടെ നിയമാനുസൃത സുരക്ഷാ സംവിധാനത്തെ അഭിനന്ദിച്ചത്. അതേ സമയം, വടക്കുകിഴക്കൻ സിറിയയിലേക്കുള്ള കടന്നുകയറ്റത്തിൽ അങ്കാറയോട് സംയമനം പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
തുർക്കിയുടെ ആക്രമണ നിലപാടുകൾ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായുള്ള നേട്ടങ്ങളെ ഇല്ലാതാക്കുമെന്നും ഇസ്‌താംബൂളിൽ വച്ച് നടന്ന സമ്മേളനത്തിൽ സ്റ്റോൾട്ടൻബർഗ് ആശങ്ക പ്രകടിപ്പിച്ചു. പിടിക്കപ്പെട്ട ദേഷ് തീവ്രവാദികൾക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്നുള്ളതാണ് ഇതിൽ എറ്റവും വലിയ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയുമായി സഖ്യത്തിലാകാനുള്ള തുർക്കിയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു.
സമാധാന ചർച്ചകളുമായി നാറ്റോ സെക്രട്ടറി ജനറലും തുർക്കി വിദേശകാര്യ മന്ത്രിയും - ജെൻസ് സ്റ്റോൾട്ടൻബർഗ്
ജെൻസ് സ്റ്റോൾട്ടൻബർഗ് റോമിലും ഏഥൻസിലും പ്രാദേശിക സന്ദർശനത്തിനാണെത്തിയത്