റോം: ഇറ്റലിയിലെ നഴ്സിങ്ങ് ഹോമുകളിൽ സൗജന്യ സംരക്ഷണ മാസ്കുകൾ വിതരണം ചെയ്യും. ജനങ്ങൾക്ക് പിന്തുണ അറിയിക്കുന്നതിനും പ്രതിസന്ധിക്കെതിരെ പോരാടുന്നതിനുമാണ് ഇങ്ങനെയൊരു നീക്കമെന്ന് സർക്കാർ കമ്മിഷണർ ഡൊമെനിക്കോ അർക്കൂരി പറഞ്ഞു.
പൊതു ഉദ്യോഗസ്ഥർക്കും ട്രാൻസ്പോർട്ട് തൊഴിലാളികൾക്കും പൊലീസിനും സൗജന്യ മാസ്കുകൾ വിതരണം ചെയ്യുമെന്ന് അർക്കൂരി അറിയിച്ചു. മെയ് 4 മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കും. ഇറ്റലിക്കാർക്ക് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനും അനുവാദമുണ്ട്. ഇറ്റലിയിൽ 26,000 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും പ്രായമായവരാണ്.