റോം: ആസ്ട്രാസെനെക്കയുടെ കൊവിഡ് വാക്സിന് ആന്‍റിബോഡി കുറവെന്ന് പറഞ്ഞ് രണ്ടാം ഡോസായി ഫൈസര്‍ സ്വീകരിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി. ജര്‍മൻ ചാൻസിലര്‍ ആംഗലാ മെര്‍ക്കല്‍ വാക്സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടിലാണ് മരിയോ ഫൈസര്‍ സ്വീകരിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഡ്രാഗി രണ്ട് വാക്സിനുകള്‍ സ്വീകരിക്കുന്നതിനെ പിന്തുണച്ചിരുന്നു. ആദ്യ ഡോസിന് ശേഷം ആന്‍റി ബോഡി കുറവായതിനാല്‍ മറ്റൊരു വാക്സിൻ എടുക്കാൻ നിര്‍ദേശിക്കുകയായിരുന്നുവെന്ന് മരിയോ പറഞ്ഞു. മൊഡേണ വാക്സിനാണ് ആംഗല മെര്‍ക്കല്‍ രണ്ടാമത്തെ ഡോസായി സ്വീകരിച്ചത്. രണ്ട് യൂറോപ്യൻ നേതാക്കളും യുകെ-സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനെക്കയിൽ നിന്നാണ് ആദ്യ ഡോസ് സ്വീകരിച്ചത്.
READ MORE: ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി കൊവിഡ് വാക്‌സിൻ സ്വീകരിക്കും