വെല്ലിംഗ്‌ടണ്‍: ലോക്ക് ഡൗണ്‍ വരുന്ന ആഴ്ച കൂടി നീട്ടുമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ. രാജ്യത്ത് നാലാഴ്ചയോളമായി ലോക്ക് ഡൗൺ നിലനിൽക്കുകയാണ്. പലചരക്ക് സാധനങ്ങൾ വാങ്ങാനോ വ്യായാമം ചെയ്യാനോ മാത്രമാണ് പൗരമന്മാര്‍ക്ക് നിരത്തുകളിൽ ഇറങ്ങാൻ അനുമതി.
അടുത്ത ആഴ്ച മുതൽ കെട്ടിട നിര്‍മ്മാണം പോലുള്ളവ പുനരാരംഭിക്കാൻ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു, ചില സ്കൂളുകൾ തുറക്കുമെന്ന് അറിയിച്ചെങ്കിലും കുട്ടികൾ വീട്ടിൽ ഇരുന്ന് പഠിക്കുന്നത് തുടരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.