മോസ്കോ: കൊവിഡ് മുക്തനായ റഷ്യന്‍ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ ഔദ്യോഗിക കൃത്യനിര്‍വഹണം ആരംഭിച്ചു. ചികിത്സയിലായിരിക്കെ മിഷുസ്റ്റിൻ വീഡിയോ കോൺഫറൻസ് വഴി നിരവധി മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നു.
ഏപ്രിൽ 30നാണ് മിഖായേൽ മിഷുസ്റ്റിന് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ചുമതല ആൻഡ്രി ബെലൂസോവിന് കൈമാറിയിരുന്നു. റഷ്യയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 9,263 ആയി ഉയർന്നു. റഷ്യയിൽ ആകെ 2,99,941 കൊവിഡ് കേസുകളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കണക്കാണിത്. ഇതുവരെ 2,722 കൊവിഡ് മരണങ്ങളാണ് റഷ്യയിൽ റിപ്പോര്‍ട്ട് ചെയ്തത്.