ടോക്കിയോ: ജപ്പാന്‍റെ ഉടമസ്ഥതയിലുള്ള ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലിലിൽ യാത്ര ചെയ്ത് തിരിച്ചെത്തിയ ഇസ്രയേല്‍ സ്വദേശിയായ വനിതക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജപ്പാനില്‍ വച്ചാണ് ഇവർക്ക് വൈറസ് ബാധിച്ചതെന്ന് ഇസ്രയേല്‍ ആരോഗ്യവകുപ്പ് അറിയിച്ചു. ഇസ്രയേലില്‍ തിരിച്ചെത്തിയശേഷമാണ് കപ്പല്‍ യാത്ര ചെയ്ത വനിതക്ക് അസുഖം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വൈറസ് ബാധ പൂര്‍ണ്ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ഇസ്രയേല്‍ ആരോഗ്യവകുപ്പ് മേധാവി ഗിലി റെഗേവ് യോച്ചായി അറിയിച്ചു.
ജപ്പാനില്‍ നിലവില്‍ പ്രത്യേകമായി താമസിപ്പിച്ച് ചികിത്സ നല്‍കികൊണ്ടിരിക്കുന്ന വ്യക്തിയുടെ സുഹൃത്തായിരുന്നു ഇസ്രയേല്‍ വനിതയെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആകെ 11 പേരാണ് കപ്പല്‍ യാത്രക്ക് ശേഷം ഇസ്രയേലില്‍ തിരിച്ചെത്തിയത്. അതെസമയം, വ്യക്തമായ പരിശേധന നടത്താതെ വനിതയെ കപ്പലിൽ നിന്ന് പറഞ്ഞയച്ചതിന് ജപ്പാൻ ആരോഗ്യമന്ത്രി കട്‌സുനൊബു കറ്റോ മാപ്പ് ചോദിച്ചു.