കാഠ്‌മണ്ഡു: നേപ്പാള്‍ പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെപി ഒലിയുടെ തീരുമാനത്തില്‍ കാരണം കാണിക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ ഉത്തരവ്. കെപി ഒലിയുടെ ശുപാര്‍ശ പ്രകാരം പാര്‍ലമെന്‍റ് പ്രതിനിധി സഭ പിരിച്ചുവിട്ട പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരിയുടെ നടപടിക്കെതിരെ 12 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌തത്. നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. മറ്റു നേതാക്കളുമായി ആലോചിക്കാതെയാണ് ഒലി മന്ത്രിസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നും. ഇത് സംബന്ധിച്ച വിളിച്ച അടിയന്തര യോഗത്തില്‍ പ്രധാന മന്ത്രിയുടെ ഗ്രൂപ്പുകാര്‍ മാത്രമാണ് ചേര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് എതിര്‍ ഗ്രൂപ്പിലെ ഏഴ് ക്യാബിനറ്റ് മന്ത്രിമാര്‍ രാജി വെച്ചു. പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്.
നേപ്പാള്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിനെതിരെ സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു - dissolving Parliament nepal
പാര്‍ലമെന്‍റ് പിരിച്ചുവിടുന്നത് സംബന്ധിച്ച് 12 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌തത്.