ETV Bharat / international

ലാഹോറിൽ വായു ഗുണനിലവാരം വളരെ മോശം നിലയിലെന്ന് കണക്കുകൾ - high air pollution in Lahore

തുടർച്ചയായ തണുത്ത കാലാവസ്ഥയും ഉയർന്ന അന്തരീക്ഷ മലിനീകരണവുമാണ് നഗരത്തിൽ വായു ഗുണനിലവാരം മോശമാകാൻ കാരണമായത്

Air Quality Index in pakishtan  high air pollution in Lahore  Lahore Air Twitter account
ലാഹോറിൽ വായു ഗുണനിലവാരം വളരെ മോശം നിലയിലെന്ന് കണക്കുകൾ
author img

By

Published : Dec 20, 2020, 7:39 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറിൽ വായു ഗുണനിലവാരം വളരെ മോശം നിലയിലെന്ന് കണക്കുകൾ. നഗരത്തിൽ വായു ഗുണനിലവാര സൂചിക 615 ആയി രേഖപ്പെടുത്തിയതോടെയാണ് ലാഹോറിൽ വായു ഗുണനിലവാരം വളരെ മോശമായ രീതിയിൽ എത്തിയത്. തുടർച്ചയായ തണുത്ത കാലാവസ്ഥയും ഉയർന്ന അന്തരീക്ഷ മലിനീകരണവുമാണ് നഗരത്തിൽ വായു ഗുണനിലവാരം മോശമാകാൻ കാരണമായത്. വർഷാവസാനം മഞ്ഞുകാലം ആരംഭിക്കുമ്പോൾ മാത്രമാണ് അന്തരീക്ഷ മലിനീകരണം ചർച്ച ചെയ്യപ്പെടുന്നതെന്നും സർക്കാരും പൊതുജനങ്ങളും സദാസമയം അന്തരീക്ഷത്തെക്കുറിച്ച് ബോധവാൻമാരായി ഇരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.